ന്യൂഡൽഹി: 2021 ന്റെ തുടക്കത്തിൽ, ടാറ്റ തങ്ങളുടെ എക്കാലത്തെയും മികച്ച സെവൻ സീറ്റർ എസ്യുവി സഫാരി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട് വർഷത്തിന് ശേഷവും സഫാരി അതിന്റെ സെഗ്‌മെന്റിൽ ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. 2023-ൽ ഇതിന് ചില അപ്ഡേഷനുകളും കമ്പനി വരുത്തിയിരുന്നു. വാഹനത്തിൻറെ മൂന്നാം തലമുറയാണ് ഇപ്പോഴുള്ളത്.ലാൻഡ് റോവറിന്റെ ജനപ്രിയ D8 പ്ലാറ്റ്‌ഫോമിൽ നിന്നുള്ള OMEGARC ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. .


COMMERCIAL BREAK
SCROLL TO CONTINUE READING

ആകർഷകമായ ഡിസൈൻ


വാഹനത്തിൻറെ ബമ്പർ ഏരിയ വളരെ വലുതാണ്, അത് മുൻവശത്ത് നിന്ന് ദൃശ്യമാണ്. റൂഫ് ലൈനുകൾ ഷാർപ്പാണ്.പിൻഭാഗത്ത്, ചെറിയ LED ടെയിൽലൈറ്റുകളും "സഫാരി" ബാഡ്‌ജിംഗുമാണ് എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റ്.എസ്‌യുവിയുടെ ഇന്റീരിയർ നിങ്ങൾ ക്യാബിനിനുള്ളിൽ കാലുകുത്തുമ്പോൾ തന്നെ ഒരു പ്രീമിയം ഫീൽ നൽകും.


സുഖകരമായ ക്യാബിൻ


 നല്ല നിലവാരമുള്ള മെറ്റീരിയലുകളാണ് ഇതിനുള്ളിൽ ഉപയോഗിച്ചിരിക്കുന്നത്. ഒന്നിലധികം ചാർജിംഗ് പോർട്ടുകളും ഫോൺ ഡോക്കിംഗ് ഏരിയയും കുപ്പി സൂക്ഷിക്കാൻ നല്ല സ്ഥലവും നൽകിയിട്ടുണ്ട്. 3-സ്റ്റെപ്പ് മെമ്മറിയുള്ള ഡ്രൈവർ സീറ്റിനായി ഇതിന് 6-വേ ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ് ലഭിക്കുന്നു. ഇതിനുപുറമെ, സ്റ്റിയറിംഗ് വീലിനായി ടിൽറ്റ്, ടെലിസ്‌കോപ്പിക് അഡ്ജസ്റ്റ്‌മെന്റുകളും നൽകിയിട്ടുണ്ട്, ഇത് എല്ലാത്തരം ഡ്രൈവർമാർക്കും മികച്ച ഇരിപ്പിടം നൽകുന്നു.


ഫീച്ചറുകൾ നിറഞ്ഞതാണെങ്കിലും


ടാറ്റ സഫാരി ഇതിനകം തന്നെ നിരവധി ഫീച്ചറുകളുമായാണ് വിപണിയിൽ എത്തിയരിക്കുന്നത്. നിരവധി അപ്‌ഡേറ്റുകൾ കമ്പനി ഇതിൽ നൽകിയിട്ടുണ്ട്. 10.25 ഇഞ്ച് ഹർമൻ ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 360-ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു. വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട്, മിഡിൽ-വരി സീറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളും സഫാരിയിൽ ഉൾപ്പെടുന്നു.  ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സഫാരിയിലും ലഭ്യമാണ്.6-സ്പീഡ് മാനുവൽ/ 6-സ്പീഡ് ഓട്ടോമാറ്റിക്  170PS, 350Nm 2-ലിറ്റർ ശക്തമായ ഡീസൽ എഞ്ചിനാണ് സഫാരിക്കുള്ളത്.


നിങ്ങൾ സീറ്റിൽ കയറിയിരുന്നാൽ വാഹനം പോകുന്നുണ്ടെന്ന് പോലും തോന്നാത്ത തരത്തിലുള്ള സൈലൻറ് ഇൻ-കാബിൻ അനുഭവം സഫാരി നൽകുന്നുണ്ട്.സിറ്റി ട്രാഫിക്കിൽ സുഖപ്രദമായ ഡ്രൈവിംഗും,ഹൈവേയിൽ ഉയർന്ന വേഗതയിൽ സ്ഥിരതയും സഫാരി പുലർത്തുന്നു, അതിനാൽ നിങ്ങൾക്ക് പരമാവധി വിശ്രമിക്കാനും യാത്ര ആസ്വദിക്കാനും സാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.