Bank Alerts| നിങ്ങളുടെ എ.ടി.എം കാർഡ് ഈ ബാങ്കിൻറെ ആണോ? എങ്കിൽ ഇങ്ങിനെയൊരു കാര്യമുണ്ട് അറിയാൻ
ബാങ്ക് ഉപഭോക്താക്കൾക്ക് അയച്ച ഇ-മെയിൽ പ്രകാരം ഉപഭോക്താക്കളുടെ ഡെബിറ്റ് കാർഡ് സേവനങ്ങൾ വരുന്ന ആഴ്ചയിൽ മുടങ്ങും
ന്യൂഡൽഹി: എ.ടി.എം കാർഡ് ഒരു പക്ഷെ കോവിഡ് കാലത്ത് പലരും ഉപയോഗിക്കുന്നത് കുറഞ്ഞു. ചിലർ അത് ശ്രദ്ധിക്കാതെ തന്നെയായി. എന്നാൽ മറ്റ് ചിലർക്ക് ഇപ്പോഴും പണം എടുക്കാൻ എ.ടി.എം തന്നെയാണ് ശരണം.
എന്നാൽ ഇതൊന്ന് ശ്രദ്ധിച്ചോളു നിങ്ങൾ കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താവാണെങ്കിൽ, നിങ്ങളുടെ ഡെബിറ്റ് കാർഡ് അടുത്ത ആഴ്ച കുറച്ച് മണിക്കൂർ പ്രവർത്തിക്കില്ല എന്ന് ബാങ്ക് ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഇ-മെയിൽ പ്രകാരം ഉപഭോക്താക്കളുടെ ഡെബിറ്റ് കാർഡ് സേവനങ്ങൾ വരുന്ന ആഴ്ചയിൽ ബാധിക്കും.
ALSO READ : Covid-19: കോവിഡ് വ്യാപനം അതിതീവ്രം, സ്കൂളുകളുടെ പ്രവർത്തനം തീരുമാനിക്കാൻ ഉന്നതതലയോഗം
എല്ലാ കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താക്കളും ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഓഫ്‌ലൈൻ, ഓൺലൈൻ പർച്ചേസുകൾ വഴി പണം പിൻവലിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ, സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ശ്രദ്ധിക്കണം.
ALSO READ : Kerala Covid Update : സംസ്ഥാനത്ത് കോവിഡ് രോഗബാധയിൽ നേരിയ കുറവ്; 49,771 പേര്‍ക്ക് കൂടി രോഗബാധ
"2022 ജനുവരി 31 തിങ്കളാഴ്ച പുലർച്ചെ 1.00 AM മുതൽ 4.00 AM വരെയാണ് സേവനങ്ങൾ തടസ്സപ്പെടുക. മെയിൻറനൻസിൻറെ ഭാഗമായാണിത്. എടിഎം, പിഒഎസ്, ഇ-കൊമേഴ്‌സ്, ക്യുആർ പേയ്‌മെന്റുകൾ, പേയ്‌മെന്റ് ടോക്കണൈസേഷൻ, കാർഡ്‌ലെസ്സ് ക്യാഷ് പിൻവലിക്കൽ, പിൻ ക്രയേഷൻ, പിൻ ജനറേഷൻ, ഡെബിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യൽ/അൺബ്ലോക്ക് ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...