പല ബാങ്കുകളും തങ്ങളുടെ ഉപഭോക്താക്കൾക്കായി ലോക്കർ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിൽ ആളുകൾക്ക് അവരുടെ പ്രധാനപ്പെട്ട രേഖകളോ ആഭരണങ്ങളോ സുരക്ഷ ആവശ്യമുള്ള മറ്റേതെങ്കിലും വസ്തുക്കളോ സൂക്ഷിക്കാം. ലോക്കർ ഉപയോഗിക്കുന്നതിന് ബാങ്ക് നിങ്ങളിൽ നിന്ന് വാർഷിക നിരക്ക് ഈടാക്കും. എന്തും ബാങ്ക് ലോക്കറിൽ സൂക്ഷിക്കാമെന്ന് എല്ലാവരും വിശ്വസിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ അത് അങ്ങനെയല്ല. ലോക്കറിൽ സൂക്ഷിക്കാൻ പറ്റാത്ത പലതുമുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ നിയമങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാങ്ക് ലോക്കറിൽ എന്തൊക്കെ സൂക്ഷിക്കാം?


ബാങ്ക് ലോക്കർ നിയമാനുസൃതമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ആഭരണങ്ങൾ, രേഖകൾ തുടങ്ങി വിലപിടിപ്പുള്ള സാധനങ്ങൾ അതിൽ സൂക്ഷിക്കാം, എന്നാൽ പണവും കറൻസിയും അതിൽ സൂക്ഷിക്കാൻ കഴിയില്ല. നിലവിലുള്ള ലോക്കർ ഉടമകളും പുതുക്കിയ ലോക്കർ കരാറിൽ ഒപ്പു വെക്കണം. 2023 ഡിസംബർ 31 വരെയാണ് ഇതിൻറെ കാലാവധി.


എന്തൊക്കെ സാധനങ്ങളാണ് ബാങ്ക് ലോക്കറിൽ സൂക്ഷിക്കാവുന്നത്


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് അനുസരിച്ച്, ലോക്കറിൽ പണമോ കറൻസിയോ സൂക്ഷിക്കാൻ കഴിയില്ല. കൂടാതെ ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയ സാധനങ്ങൾ ഒരു ബാങ്ക് ലോക്കറിലും സൂക്ഷിക്കാൻ കഴിയില്ല. ചീഞ്ഞളിയുന്ന സാധനങ്ങൾ ഉണ്ടെങ്കിൽ അതും ലോക്കറിൽ സൂക്ഷിക്കാൻ കഴിയില്ല. റേഡിയോ ആക്ടീവ് പദാർഥമോ നിയമവിരുദ്ധമായ വസ്തുക്കളോ ഇന്ത്യൻ നിയമപ്രകാരം നിരോധിക്കപ്പെട്ടവയോ ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ പാടില്ല. ബാങ്കിനോ ഉപഭോക്താക്കൾക്കോ ​​ഭീഷണിയായേക്കാവുന്ന വസ്തുക്കളും ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ പാടില്ല.


രണ്ട് താക്കോലുകൾ 


ഒരു ബാങ്ക് ലോക്കർ തുറക്കാൻ രണ്ട് താക്കോലുകൾ ആവശ്യമാണ്. ഒരു താക്കോൽ ഉപഭോക്താവിന്റെ പക്കലും മറ്റൊന്ന് ബാങ്ക് മാനേജരുടെ പക്കലുമാണ്. രണ്ട് താക്കോലുകളും ചേർത്തില്ലെങ്കിൽ, ലോക്കർ തുറക്കില്ല
ബാങ്ക് ലോക്കറിന്റെ താക്കോൽ നഷ്ടപ്പെട്ടാൽ ആദ്യം ബാങ്കിനെ അറിയിക്കണം. കൂടാതെ, താക്കോൽ നഷ്ടപ്പെട്ടതിന് എഫ്‌ഐആറും ഫയൽ ചെയ്യേണ്ടിവരും. നിങ്ങളുടെ ലോക്കറിനായി ബാങ്ക് ഒരു പുതിയ താക്കോൽ നൽകണം എന്നതാണ് ആദ്യത്തേത്. ഇതിനായി ബാങ്ക് ഒരു ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കും. എന്നിരുന്നാലും, ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിക്കുന്നതിലെ അപകടസാധ്യത, ആ ലോക്കറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമ്മിക്കുന്ന വ്യക്തി ഭാവിയിൽ എന്തെങ്കിലും തെറ്റ് ചെയ്തേക്കാം എന്നതാണ്.


ആദ്യത്തെ ലോക്കർ ഒഴിവാക്കി ബാങ്ക് നിങ്ങൾക്ക് രണ്ടാമത്തെ ലോക്കർ നൽകും,  ഇതിലെ എല്ലാ വസ്തുക്കളും മറ്റൊരു ലോക്കറിലേക്ക് മാറ്റുകയും താക്കോൽ ഉപഭോക്താവിന് നൽകുകയും ചെയ്യും. ലോക്കർ കളയുന്നത് മുതൽ ലോക്കർ വീണ്ടും നന്നാക്കുന്നതു വരെയുള്ള മുഴുവൻ ചെലവും ഉപഭോക്താവ് വഹിക്കേണ്ടി വന്നേക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.