മുംബൈ: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി റിസർവ് ബാങ്ക് (ആർബിഐ) നീട്ടി. നേരത്തെ ജൂലൈ 1 വരെയായിരുന്നു സമയപരിധി നിശ്ചയിച്ചിരുന്നത്. നിരവധി പുതിയ മാറ്റങ്ങളാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

കാർഡ് ലഭ്യമായി 30 ദിവസത്തിനുള്ളിൽ ഉപഭോക്താവ് ക്രെഡിറ്റ് കാർഡ് ആക്ടിവേറ്റ് ആക്കിയില്ലെങ്കിൽ ബാങ്കുകളിൽ നിന്നോ അല്ലെങ്കിൽ കാർഡ് ഇഷ്യൂ ചെയ്ത സ്ഥാപനത്തിൽ നിന്നോ ഒടിപി ആവശ്യപ്പെടുകയും അത് വഴി കാർഡ് ആക്ടിവേറ്റ് ചെയ്യുകയും വേണം.


ALSO READ: Atm Card Lost: നിങ്ങളുടെ എടിഎം കാർഡ് നഷ്ടമായാൽ എന്ത് ചെയ്യണം?


കൂടാതെ, കാർഡ് ആക്ടീവ് ആക്കുന്നതിന് ഉപഭോക്താവിൻറെ സമ്മതം ലഭിച്ചില്ലെങ്കിൽ കാർഡ് നൽകിയ ബാങ്ക്/ സ്ഥാപനം ഏഴ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കാർഡ് ക്ലോസ് ചെയ്യണം. കാർഡിന്റെ പരിധി വർദ്ധിപ്പിക്കുന്നതിന് മുമ്പും ഉപഭോക്താവിൻറെ സമ്മതം ചോദിക്കണം.


 കാർഡ് ഉടമയ്ക്ക് അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് കാർഡ് പരിധി ലംഘിക്കപ്പെടുന്നില്ലെന്ന് കാർഡ് വിതരണക്കാർ ഉറപ്പാക്കണമെന്നും ആർബിഐ തങ്ങളുടെ നിർദ്ദേശങ്ങളിൽ പറയുന്നു. ക്രെഡിറ്റ് കാർഡ് കുടിശ്ശിക അടയ്ക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളിലും ചില മാറ്റങ്ങളുണ്ട്.മറ്റുള്ള നിർദ്ദേശങ്ങൾ  പഴയത് പോലെ തന്നെയായിരിക്കുമെന്നും ആർബിഐ അറിയിച്ചു. 


ക്രെഡിറ്റ് കാർഡ് നഷ്ടമായാൽ 


നിങ്ങളുടെ എടിഎം കാർഡ് നഷ്ടമായാൽ രണ്ടാമതൊന്ന് ആലോചിക്കാൻ പാടില്ല, അപ്പോൾ തന്നെ കാർഡ് ബ്ലോക്ക് ചെയ്യണം. സുരക്ഷയുടെ ആദ്യ പടി അതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് അവരുടെ എടിഎം കം ഡെബിറ്റ് കാർഡ് പല തരത്തിൽ ബ്ലോക്ക് ചെയ്യാം. കോൾ, എസ്എംഎസ്, ഇന്റർനെറ്റ് ബാങ്കിംഗ്, എസ്ബിഐ ക്വിക്ക് ആപ്പ് എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് കാർഡ് ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും എസ്ബിഐ നൽകുന്നുണ്ട്. വെബ്സൈറ്റ് വഴിയും കാർഡ് ബ്ലോക്ക് ചെയ്യാനാവും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.