Latest Update on PM Kisan: പിഎം കിസാൻ 14-ാം ഗഡു ജൂൺ 23 ന് ലഭിക്കും, ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടോ?
Latest Update on PM Kisan: കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ജൂൺ 23 ന് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് സൂചന. ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലാണ് 14-ാം ഗഡു വിതരണം ചെയ്യേണ്ടത്.
Latest Update on PM Kisan: രാജ്യത്തെ നിര്‍ധനരായ കർഷകര്‍ക്ക് സാമ്പത്തി സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്ന പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana). രാജ്യത്തെ കർഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ എല്ലാ സാമ്പത്തിക വർഷവും 6,000 രൂപയുടെ ധനസഹായം കര്‍ഷകര്‍ക്ക് നല്‍കി വരുന്നു.
Also Read: 2000 Notes: ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങളിൽ കുമിഞ്ഞു കൂടി 2000 രൂപ നോട്ടുകൾ!!
വര്‍ഷം തോറും 6,000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് പണം വിതരണം ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 13 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 27ന് കർഷകരുടെ അക്കൗണ്ടിലേക്ക് 13-ാം ഗഡു സർക്കാർ കൈമാറിയിരുന്നു. ഇപ്പോള്‍ രാജ്യത്തെ കര്‍ഷകര്‍ പദ്ധതിയുടെ 14-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ്.
അതേസമയം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു സംബധിക്കുന്ന നിര്‍ണ്ണായക സൂചന പുറത്തു വന്നിരിയ്ക്കുകയാണ്. അതായത്, കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ജൂൺ 23 ന് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തുമെന്നാണ് സൂചന. ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലാണ് 14-ാം ഗഡു വിതരണം ചെയ്യേണ്ടത്.
പ്രധാനമന്ത്രി കിസാൻ നിധിയുടെ പണം ജൂണ്‍ 23ന് വിതരണം ചെയ്യുമെന്ന് കൃഷി മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അവകാശപ്പെടുന്നു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 14-ാം ഗഡു ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
പ്രധാനമന്ത്രി കിസാൻ യോജനയുടെ പണം ആർക്ക് ലഭിക്കും?
നിങ്ങളും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ഇൻസ്‌റ്റാൾമെന്‍റിന്‍റെ ആനുകൂല്യം ലഭിക്കുന്നതിന് ഗുണഭോക്തൃ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതിനായി നിങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം ഇ-കെവൈസി ചെയ്യേണ്ടതുണ്ട്. അന്തിമമായി നൽകിയ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ നിങ്ങൾ ഗുണഭോക്തൃ ലിസ്റ്റിൽ പരിശോധിക്കണം.
ഗുണഭോക്താക്കളുടെ ലിസ്റ്റ് എങ്ങനെ പരിശോധിക്കാം
ആദ്യം പിഎം കിസാന്‍റെ പോർട്ടല്‍ സന്ദര്‍ശിക്കുക.
ഇവിടെ 'Former's Corner' എന്നതിന് താഴെ 'Beneficiary List' ക്ലിക്ക് ചെയ്യുക.
ഇപ്പോൾ സംസ്ഥാനം, ജില്ല, തഹസിൽ, ബ്ലോക്ക്, വില്ലേജ് തിരഞ്ഞെടുക്കുക.
റിപ്പോർട്ട് ലഭിക്കാൻ ടാബിൽ ക്ലിക്ക് ചെയ്യുക.
eKYC ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം
- PM-KISAN-ന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഇവിടെ വലതുവശത്ത് നൽകിയിരിക്കുന്ന EKYC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ ആധാർ കാർഡ് നമ്പറും ക്യാപ്‌ച കോഡും നൽകുക, ഇപ്പോൾ സേര്‍ച്ച് എന്ന ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
ഇനി ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ നൽകുക.
OTP-യ്‌ക്കായി ക്ലിക്ക് ചെയ്‌ത് നൽകിയിരിക്കുന്ന സ്ഥലത്ത് OTP നൽകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...