LIC Jeevan Tarun Policy: ദിവസവും 150 രൂപ മുടക്കാനുണ്ടോ? കുട്ടികൾക്കായുള്ള ഈ എൽഐസിയുടെ പ്ലാനിലൂടെ നേടാം 8.5 ലക്ഷം
LIC Jeevan Tarun Policy: കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി ഫലപ്രദമായ പോളിസികൾ എൽഐസി വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ ഒരു പോളിസിയാണ് എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി.
ഇൻഷുറൻസ് പോളിസികൾ എടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ നിരവധി പോളിസി ഓപ്ഷനുകൾ നൽകുന്നുണ്ട്. മികച്ച സാമ്പത്തിക നേട്ടവും സുരക്ഷയും നൽകുന്ന പ്ലാനുകളാണ് എൽഐസി അവതരിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് എൽഐസി. ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ സ്കീമുകൾ എൽഐസി അവതരിപ്പിക്കാറുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ ഒരു വ്യക്തിക്ക് ഇത് മികച്ച വരുമാനം നൽകുന്നു. മാത്രമല്ല എൽഐസിയിൽ നിക്ഷേപിക്കുമ്പോൾ ലൈഫ് കവറും ലഭ്യമാണ്. ഇതിൽ നിക്ഷേപിക്കുന്ന പണം ഒരിക്കലും നമുക്ക് നഷ്ടമാകില്ല. കാരണം നിക്ഷേപിക്കുന്ന പണത്തിന് സർക്കാർ പരമാധികാര ഉറപ്പ് നൽകുന്നുണ്ട്.
എല്ലാ പ്രായക്കാര്‍ക്കും വിഭാഗക്കാര്‍ക്കുമായി വ്യത്യസ്ത ഇന്‍ഷുറന്‍സ് പ്ലാനുകളാണ് എൽഐസി വാഗ്ദാനം ചെയ്യുന്നത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള നിരവധി പോളിസികളും എല്‍ഐസി നൽകുന്നു. അതിൽ ഒന്നാണ് എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി (LIC Jeevan Tarun policy). കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള ഈ പ്ലാൻ ഒരു ലിമിറ്റഡ് പേയ്‌മെന്റ് ടേം പ്ലാനാണ്. കുട്ടിക്ക് 25 വയസ് പൂർത്തിയാകുമ്പോൾ മെച്യൂരിറ്റി തുക ലഭിക്കും.
90 ദിവസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി പോളിസി ചേരാം. കുട്ടിക്ക് 20 വയസ് തികയുന്നത് വരെ പ്രീമിയം തുക അടയ്ക്കണം. 25 വയസ് പൂർത്തിയാകുമ്പോൾ പോളിസി കാലാവധി അവസാനിക്കുകയും മെച്യൂരിറ്റി തുക ലഭിക്കുകയും ചെയ്യും. ഈ പോളിസിക്ക് കീഴില്‍ ഏറ്റവും കുറഞ്ഞത് 75,000 രൂപയുടെ പ്ലാന്‍ എങ്കിലും എടുക്കണം. അതേസമയം പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.
പ്രീമിയം അടയ്ക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടിക്ക് 12 വയസാണെങ്കിൽ പോളിസി കാലാവധി എന്ന് പറയുന്നത് 13 വര്‍ഷമായിരിക്കും. അഷ്വേർഡ് തുക കുറഞ്ഞത് 5 ലക്ഷം രൂപയായിരിക്കും. ഈ പോളിസി പ്രകാരം, നിങ്ങള്‍ പ്രതിദിനം 150 രൂപ അടയ്ക്കുകയാണെങ്കില്‍, വാര്‍ഷിക പ്രീമിയം ഏകദേശം 55,000 രൂപയായിരിക്കും. അങ്ങനെ എട്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4,40,665 രൂപയായിരിക്കും പ്രീമിയം തുക വരിക. അതേസമയം സം അഷ്വേര്‍ഡ് തുക 5 ലക്ഷം രൂപയാണെങ്കില്‍, നിങ്ങള്‍ക്ക് 2,47,000 രൂപ ബോണസ് ലഭിക്കും. കൂടാതെ ഒരു ലോയല്‍റ്റി ആനുകൂല്യമായി 97,500 രൂപയും കിട്ടും. ജീവന്‍ തരുണ്‍ പോളിസിക്ക് കീഴില്‍ പോളിസി എടുത്തയാൾക്ക് ലഭിക്കുന്ന ആകെ തുക ഏകദേശം 8,44,500 രൂപയായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...