ഭാവിയെക്കുറിച്ച് ഒരുപാട് ആശങ്കൾ ഉള്ളവരാണ് നമ്മളെല്ലാവരും. എങ്ങനെ നമ്മുടെയും കുട്ടികളുടെയും ഭാവി സുരക്ഷിതമാക്കാം എന്നാണ് എല്ലാവരുടെയും ചിന്ത. അപ്രതീക്ഷിതമായി തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കുട്ടികൾ എന്ത് ചെയ്യും? അവരുടെ ഭാവി എന്താകും തുടങ്ങിയ ചോദ്യങ്ങൾ എല്ലാ മാതാപിതാക്കളിലും ഉണ്ടാകും. പിന്നീടുള്ള കുട്ടികളുടെ പഠനം, ജോലി, വിവാഹം ജീവിതം തുടങ്ങി ഒട്ടനവധി ചോദ്യങ്ങളാകും മാതാപിതാക്കളുടെ മനസിൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ദിവസവും 125 രൂപ മുടക്കാൻ നിങ്ങൾ തയാറാണോ? എങ്കിൽ നിങ്ങളുടെ ആശങ്കകൾക്ക് പരിഹാരമാണ് എൽഐസിയുടെ ജീവൻ ലക്ഷ്യ പോളിസി. മൂലധന സുരക്ഷയോടൊപ്പം സ്ഥിരമായ ആദായവും ഈ പോളിസിയിലൂടെ നിങ്ങൾക്ക് ലഭിക്കും. എല്ലാ ദിവസവും വെറും 125 രൂപ മാത്രം മാറ്റിവച്ചാൽ മതി നിങ്ങൾ. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ കൈകളിൽ 27 ലക്ഷം രൂപ വന്ന് ചേരും. 


Also Read: LIC Policy: പ്രതിദിനം വെറും 150 രൂപ നിക്ഷേപിക്കൂ, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം - എൽഐസിയുടെ കിടിലൻ സ്കീം


 


ഒരു നോൺ-ലിങ്ക്ഡ്, വ്യക്തിഗത പ്ലാനാണ് എൽഐസിയുടെ ജീവൻ ലക്ഷ്യ പോളിസി. അത് പരിരക്ഷയ്‌ക്കൊപ്പം സേവിംഗ്‌സ് ഫീച്ചറുകളും നൽകുന്നു. ഈ പദ്ധതി പ്രകാരം പോളിസി ഉടമയ്ക്ക് വാർഷിക വരുമാന ആനുകൂല്യവും ലഭിക്കുന്നു. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ്  പോളിസി ഉടമ മരണമടഞ്ഞാൽ കുടുംബത്തിന് തുക ലഭിക്കും. പ്രത്യേകിച്ച് കുട്ടികളുടെ ആവശ്യങ്ങൾക്കായി ഈ പോളിസി സഹായകരമാണ്. ഈ പോളിസിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1,00,000 രൂപ ആണ്. 18 വയസ് മുതൽ 50 വയസ് വരെയുള്ളവര്‍ക്ക് ഈ പോളിസിയിൽ നിക്ഷേപിക്കാം. 65 വയസ്സാണ് പരമാവധി മെച്യുരിറ്റി പ്രായം.


ജീവൻ ലക്ഷ്യ പോളിസിയുടെ കാലാവധി എന്ന് പറയുന്നത് 25 വർഷമാണ്. പക്ഷേ 22 വർഷത്തേക്ക് മാത്രം നിങ്ങൾ പ്രീമിയം നൽകിയാൽ മതിയാകും. 13 മുതല്‍ 25 വര്‍ഷം വരെയാണ് പോളിസി കാലയളവ്. ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടാല്‍ പിന്നീട് പ്രീമിയം അടയ്‌ക്കേണ്ടതില്ല. പ്രീമിയം തുക നിങ്ങൾക്ക് മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷികമായോ നിക്ഷേപിക്കാൻ സാധിക്കും.


ഈ പദ്ധതി പ്രകാരം ഉടമയ്ക്ക് വായ്പയെടുക്കാനും സാധിക്കും. അതായത് രണ്ട് വര്‍ഷം പൂര്‍ത്തിയായ പോളിസിയിന്മേല്‍ വായ്പാ സേവനം ലഭിക്കുന്നതാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവിനും ജീവന്‍ ലക്ഷ്യ പോളിസി നിക്ഷേപങ്ങള്‍ അര്‍ഹമാണ്. മെച്യൂരിറ്റി തുകയ്ക്ക് മേലും നികുതി ഇളവ് ലഭിക്കുന്നതാണ്. ഓരോ ദിവസവും 125 രൂപ വീതം മാറ്റിവച്ചാൽ ഓരോ മാസവും നിങ്ങൾക്ക് 3800 രൂപ വീതം നിക്ഷേപിക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ 25 വർഷം കഴിഞ്ഞ് നിങ്ങൾക്ക് 27 ലക്ഷം രൂപ നേടാൻ സാധിക്കും. 
ജീവൻ ലക്ഷ്യ പോളിസിക്കായി ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ വേണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.