ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ലിൻഡ യാക്കാരിനോയെ സ്ഥിതീകരിച്ചു. പുതിയ ട്വിറ്റർ സിഇഒയുടെ പേര് ഇലോൺ മസ്‌ക് ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയത്.ആറാഴ്ചയ്ക്കുള്ളിൽ തന്നെ ലിൻഡയുടെ നിയമനമുണ്ടാകുമെന്നാണ് അറിയുന്നത്.സിഇഒ സ്ഥാനമൊഴിയുന്ന മസ്ക് ട്വിറ്ററിന്റെ ചെയർമാനായും ചീഫ് ടെക്‌നോളജി ഓഫീസറായും ചുമതലയെൽക്കും എന്നാണ് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു മസ്ക ട്വിറ്ററിന്റെ മേധാവിയായി എത്തുന്നത്. എന്നാൽ അതിനു ശേഷം കമ്പനി സാമ്പത്തികമായി വലിയ നേട്ടം ഒന്നും കൈവരിച്ചിരുന്നില്ല. ഏകദേശം 80 ശതമാനത്തോളം ജീവനക്കാരെയാണ് ട്വിറ്ററിൽ നിന്നും പിരിച്ചുവിട്ടിരുന്നത്. ഇതോടെ ട്വിറ്ററിന് പരസ്യം നൽകിയിരുന്ന മിക്ക ബ്രാൻഡുകളും പിൻവലിഞ്ഞു. ഇതു കൂടിയായപ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിട്ടത്. പരസ്യവരുമാനം തിരിച്ചുപിടിച്ച് കമ്പനിയെ രക്ഷപ്പെടുത്താനായിരിക്കാം പരസ്യ മേഖലയിൽ പ്രവർത്തിച്ച ലിൻഡയെ ട്വിറ്ററിന്റെ സിഇഒയായി നിയമിക്കുന്നതെന്നും സൂചനയുണ്ട്.


ALSO READ: യൂട്യൂബ് വീഡിയോകൾക്ക് ലൈക് അടിച്ചാൽ കൈ നിറയെ പണം; ലക്ഷങ്ങൾ നഷ്ടപ്പെട്ട് ഐടി ജീവനക്കാരൻ


അമേരിക്കൻ മാധ്യമസ്ഥാപനമായ എൻബിസി യൂണിവേഴ്സലിന്റെ ഗ്ലോബൽ അഡൈ്വർട്ടൈസിങ് ആന്റ് പാർടനർഷിപ്പ് ചെയർമാനായാണ് നിലവിൽ ലിൻഡ യക്കരിനോ ജോലി ചെയ്യുന്നത. 2011 മുതൽ എൻബിസി യൂണിവേഴ്സലിൽ  ലിൻഡ യക്കരിനോ ഉണ്ട്. ഇപ്പോൾ മാധ്യമസ്ഥാപനത്തിലെ  ഗ്ലോബൽ അഡൈ്വർട്ടൈസിങ് ആന്റ് പാർടനർഷിപ്പ് ചെയർമാൻ കൂടിയാണ് ആണ് ലിൻഡ. ആ പ്രവർത്തന സമ്പത്ത് ട്വിറ്ററിനെ കരകയറ്റും എന്ന പ്രതീക്ഷയാണ് ലിൻ‍ഡയെ ട്വിറ്ററിന്റെ തലപ്പത്ത് എത്തിച്ചിരിക്കുന്നത്.


ഇതിനു മുമ്പ് എൻബിസിയുടെ കേബിൾ എന്റർടെയ്ൻമെന്റിന്റേയും ഡിജിറ്റൽ അഡ്വർട്ടൈസിങ് സെയിൽസ് ഡിവിഷന്റെയും മേധാവിയായിരുന്നു. എൻബിസി യൂണിവേഴ്സലിൽ പ്രവർത്തിക്കുന്നതിനു മുന്നേ ടേണർ എന്റർടെയ്ൻമെന്റിലായിരുന്നു യക്കരിനോ ലേവനമനുഷ്ടിച്ചിരുന്നത്. അമേരിക്കയിൽ വെച്ചു നടന്ന ഒരു മാർക്കറ്റിങ് കോൺഫറൻസിൽ യക്കരിനോയും മസ്‌കും ഒരേ വേദിയിൽ ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇതിനപ പിന്നലെയാണ് ഇപ്പോൾ ഇത്തരമൊരു പ്രഖ്യാപനം വന്നിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.