Lithium Deposits India: രാജ്യത്ത് 5.9 മില്യൺ ലിഥിയം നിക്ഷേപം; ഇനി ഇലക്ട്രിക് കാർ ഉണ്ടാക്കാൻ ചിലവ് കുറയും?
ഇലക്‌ട്രോണിക് വാഹനങ്ങളിൽ മാത്രമല്ല, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയ ഗാഡ്‌ജെറ്റുകളുടെ ബാറ്ററികളിലും ലിഥിയം ഉപയോഗിക്കുന്നു
ന്യൂഡൽഹി: ഇലക്ട്രിക് വാഹന മേഖലയെ വിപൂലികരിച്ച് വരവെ രാജ്യത്ത് ആദ്യമായി ലിഥിയം നിക്ഷേപം കണ്ടെത്തി. 5.9 മില്യൺ ലിഥിയമാണ് ജമ്മു കാശ്മീരിലെ റിയാസി ജില്ലയിലെ സലാൽ-ഹൈമാന മേഖലയിൽ കണ്ടെത്തിയത്. ഇലക്ട്രിക് വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ബാറ്ററികളിലെ പ്രധാന ഘടകമാണ് ലിഥിയം. കണ്ടെത്തൽ മേഖലയിൽ വമ്പൻ മാറ്റത്തിന് വഴി തുറന്നേക്കും.
ഇലക്‌ട്രോണിക് വാഹനങ്ങളിൽ മാത്രമല്ല, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ തുടങ്ങിയ ഗാഡ്‌ജെറ്റുകളുടെ ബാറ്ററികളിലും ലിഥിയം ഉപയോഗിക്കുന്നു. ഗ്ലാസ്, സെറാമിക്സ് വ്യവസായങ്ങളിലും ഇതിൻറെ ഉപയോഗം ഉണ്ട്. "വെളുത്ത സ്വർണ്ണം" എന്നാണ് ലിഥിയം അറിയപ്പെടുന്നത്. 2025 ഓടെ ലോകം ലിഥിയം ക്ഷാമം നേരിടേണ്ടി വരുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട്. എന്നാൽ ഇന്ത്യയിലെ ഈ കണ്ടെത്തൽ വലിയ വിപ്ലവത്തിന് വഴി തുറന്നേക്കും.
ലോകത്തിലെ ലിഥിയം നിക്ഷേപത്തിന്റെ 50 ശതമാനവും അർജന്റീന, ബൊളീവിയ, ചിലി എന്നിവിടങ്ങളിലാണ്. ഓസ്‌ട്രേലിയയിലും ഏകദേശം 2.7 ദശലക്ഷം ടൺ ലിഥിയമുണ്ട്. എന്നാൽ അസംസ്‌കൃത ലിഥിയം ബാറ്ററികളാക്കി സംസ്‌കരിക്കുന്നതിനുള്ള ലോകത്തെ ശേഷിയുടെ 60 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണ്. ലിഥിയം-അയൺ ബാറ്ററികളുടെ വിപണിയിൽ ചൈനയുടെ ആധിപത്യം 80 ശതമാനം വരെ ഉയരുമെന്നാണ് ചില കണക്കുകൾ പറയുന്നു.
ലിഥിയവും ഇന്ത്യയും
ലിഥിയം, നിക്കൽ, കൊബാൾട്ട് എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ ഇന്ത്യ നിലവിൽ ഇറക്കുമതി ചെയ്യുകയാണ്. ഇതിൻറെ 70 ശതമാനവും എത്തുന്നത് ചൈനയിൽ നിന്നാണ്.രാജ്യത്തെ ഇലക്ട്രിക്ക് വാഹന നിർമ്മാണത്തിന് 2023 ആകുമ്പോഴേക്കും 10 ബില്യൺ എങ്കിലും ലിഥിയത്തിൽ നിക്ഷേപിക്കേണ്ടി വരുമെന്ന് ദ മിൻറ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ലിഥിയം അയൺ ബാറ്ററികളുടെ ആഭ്യന്തര ആവശ്യത്തിന് ആവശ്യമായ ഒരു ഭാഗം മാത്രമേ ഇന്ത്യയുടെ പക്കലുള്ളൂവെന്നാണ് സൂചനകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...