Indian Railways: ഇത് ഡിജിറ്റല്‍ യുഗമാണ്. ഇന്ന് റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ പോയി ക്യൂ നിന്ന് ടിക്കറ്റ്  എടുത്ത് യാത്ര ചെയ്യുന്നവര്‍ വളരെ വിരളമാണ്. ഇത്തരത്തില്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുറവുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും ജാലക  ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരും ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   PNB Sugam Fixed Deposit: സ്ഥിര നിക്ഷേപത്തിന്  7.25% പലിശ, ആവശ്യുള്ളപ്പോൾ പിൻവലിക്കാം, പിഴ ഈടാക്കില്ല
 


ട്രെയിന്‍ പുറപ്പെടുന്നതിന് മണിക്കൂറുകള്‍ മുന്‍പ് നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? തീവണ്ടിയിൽ യാത്ര ചെയ്യാൻ നിങ്ങൾ ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്‌തു, അത് എവിടെയെങ്കിലും നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്? എങ്ങിനെ നിങ്ങള്‍ക്ക് ഒരു ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും? അതിനായി എന്താണ് ചെയ്യേണ്ടത്? അറിയാം.. 


Also Read:  Tatkal Ticket Booking: തത്കാൽ ബുക്കിംഗ്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ടിക്കറ്റ് ഈസിയായി ബുക്ക് ചെയ്യാം  


അതായത്, യാത്രയുടെ അവസാനനിമിഷത്തിൽ ട്രെയിൻ ടിക്കറ്റ് നഷ്‌ടപ്പെട്ടാൽ ഇനി വിഷമിക്കേണ്ടതില്ല. ഇത്തരമൊരു നിർണായക സാഹചര്യത്തിൽ യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ ഒരു ബദൽ ക്രമീകരണം ഒരുക്കുന്നുണ്ട്. ഇതിനായി യാത്രക്കാർ ഒരു നിശ്ചിത തുക റെയിൽവേക്ക് നൽകണം. കൂടാതെ, നിങ്ങളുടെ ട്രെയിൻ ടിക്കറ്റ് മുറിഞ്ഞു പോകുകയോ കീറുകയോ ചെയ്‌താല്‍ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും, നിങ്ങള്‍ക്ക് സുഖമായി യാത്ര ചെയ്യാം, ടിടിഇ നിങ്ങളെ ശല്യപ്പെടുത്തില്ല.


ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് എങ്ങിനെ ഉണ്ടാക്കാം?
നിങ്ങളുടെ കൺഫേം ചെയ്ത ടിക്കറ്റ് നഷ്‌ടപ്പെടുകയും നിങ്ങൾക്ക് യാത്ര ചെയ്യേണ്ടത് ആവശ്യവുമാണ് എങ്കില്‍ നിങ്ങൾക്ക് കൗണ്ടറിൽ നിന്ന് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കും. എന്നാല്‍, ഒരു കാര്യം ഓര്മ്മിക്കുക, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് കൺഫേം ചെയ്തതും ആർഎസി ടിക്കറ്റുകളിലും  മാത്രമാണ് ലഭിക്കുക. 


ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ചാർജ് എത്രയാണ്? 
നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ലഭിക്കണമെങ്കിൽ സ്ലീപ്പർ വിഭാഗത്തിന് 50 രൂപയും മറ്റ് വിഭാഗങ്ങൾക്ക് 100 രൂപയും നൽകണം. അതേസമയം, കീറിയ അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ കേടായ ടിക്കറ്റിന് ടിക്കറ്റ് തുകയുടെ 25% നൽകണം.


റീഫണ്ട് ലഭിക്കും
റദ്ദാക്കിയ ടിക്കറ്റിന്‍റെ റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷമാണ് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ഉണ്ടാക്കുന്നത്. അതേസമയം, സ്ഥിരീകരിച്ച ടിക്കറ്റുകൾക്കും RAC ടിക്കറ്റുകൾക്കും, ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പുതന്നെ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റുകൾ ലഭിക്കും. റെയിൽവേയുടെ മറ്റൊരു നിയമം അനുസരിച്ച്, നഷ്ടപ്പെട്ട ടിക്കറ്റ് കണ്ടെത്തി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ഉണ്ടാക്കിയാൽ, നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റിന്‍റെ പണം തിരികെ എടുക്കാം. എന്നിരുന്നാലും, 20 രൂപയോ 5 ശതമാനമോ കുറച്ചതിന് ശേഷം മാത്രമേ റീഫണ്ട് ലഭിക്കൂ. 


നിങ്ങൾ യാത്ര ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് റീഫണ്ട് ലഭിക്കും
ടിക്കറ്റ് നഷ്‌ടപ്പെടുകയോ കേടാകുകയോ ചെയ്‌താൽ,  ടിടിഇയെ വിവരം അറിയിക്കാം. മറുവശത്ത്, ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് ഉണ്ടാക്കിയ ശേഷം നിങ്ങൾക്ക് യാത്ര ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ, കൗണ്ടറിൽ പോയി നിങ്ങൾക്ക് അത് തിരികെ നൽകാം. അന്വേഷണത്തിന് ശേഷം റെയിൽവേ നിങ്ങൾക്ക് റീഫണ്ട് നൽകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.