PAN Card: ഇന്ന് രാജ്യത്ത് ഏതൊരു വ്യക്തിക്കും ആവശ്യമായ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ് പാന്‍ കാര്‍ഡ്. ആദായനികുതി വകുപ്പ് നൽകുന്ന പാൻ കാർഡുകൾ വ്യക്തികള്‍ നടത്തുന്ന എല്ലാ സാമ്പത്തിക ഇടപാടുകൾക്കും വളരെ അനിവാര്യമാണ്. അതായത് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് വേണ്ട അടിസ്ഥാന രേഖയാണ് ഇന്ന് പാൻ കാര്‍ഡ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Atal Bihari Vajpayee Scholarship Scheme: അടൽ ബിഹാരി വാജ്‌പേയി സ്‌കോളർഷിപ്പ് സ്‌കീമിന് ഇപ്പോള്‍ അപേക്ഷിക്കാം, എന്നാണ് അവസാന തീയതി, അറിയാം  


ബാങ്ക് അക്കൗണ്ട് എടുക്കുന്നതിനും സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് അനിവാര്യമാണ്. കൂടാതെ, ഏതുതരത്തിലുള്ള വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും പാൻ കാർഡ് ഇല്ലാതെ സാധിക്കില്ല. അതുകൂടാതെ, 50,000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. അതുകൊണ്ടുതന്നെ ഇന്ന് 18 തികഞ്ഞ ഏതൊരു വ്യക്തിയും പാൻകാർഡ് എടുക്കേണ്ടത് വളരെ അത്യാവശ്യമായി മാറിയിരിയ്ക്കുകയാണ്.  


Also Read:  World Day Of Social Justice: ഇന്ന് ലോക സാമൂഹ്യനീതി ദിനം, പരിമിതികൾ മറികടന്ന് സാമൂഹിക നീതിക്കുവേണ്ടി പോരാടാന്‍ ഒരു ദിവസം   


 


പെർമനന്‍റ് അക്കൗണ്ട് നമ്പർ (Permanent Account Numbr - PAN) എന്നത് ആദായനികുതി വകുപ്പ് നൽകുന്ന പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക രേഖയാണ്. IT വകുപ്പ് നൽകുന്ന ഈ ലാമിനേറ്റഡ് പ്ലാസ്റ്റിക് കാർഡ് പാൻ കാർഡ് എന്നാണ് അറിയപ്പെടുന്നത്. ഇന്ന് സാമ്പത്തിക ഇടപാടുകള്‍ക്ക് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന രേഖയാണ് പാന്‍ നമ്പര്‍. 


എല്ലാ സാമ്പത്തിക ഇടപാടുകൾക്കും ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഇന്ന് പാൻ കാർഡ് അല്ലെങ്കിൽ പെർമനന്‍റ് അക്കൗണ്ട് നമ്പർ. ഇതിൽ കാർഡ് ഉടമയുടെ പേര്, ലിംഗഭേദം, ജനനത്തീയതി, പാൻ നമ്പര്‍ എന്നിവ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ പാൻ കാർഡ് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്‌താൽ, നിങ്ങൾക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ ഡ്യൂപ്ലിക്കേറ്റ് പാൻ കാര്‍ഡിന് അപേക്ഷിക്കാം. 


ഐടി വകുപ്പിന്‍റെ  ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് നിങ്ങൾക്ക് ഒരു ഇലക്ട്രോണിക് പാൻ കാർഡോ ഇ-പാൻ കാർഡോ ഡൗൺലോഡ് ചെയ്യാം.


നിങ്ങളുടെ പാൻ കാർഡ് നഷ്‌ടപ്പെടുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ,  ഉടൻ തന്നെ നിങ്ങളുടെ ലോക്കൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും നിങ്ങളുടെ പാൻ കാര്‍ഡ് ആരും ദുരുപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍  FIR ന്‍റെ പകർപ്പ് നേടുകയും വേണം. 


പുതിയ പാന്‍ കാര്‍ഡ് എങ്ങിനെ നേടാം? അതിനായി അപേക്ഷി സമര്‍പ്പിക്കുന്നത് എങ്ങനെയെന്ന് അറിയാം  


പാൻ കാർഡിന് ഓൺലൈനായി അപേക്ഷിക്കുന്നത് എങ്ങനെ? (How to Reapply For PAN Card Online Check Step-by-Step Guide Here) 


1. ഔദ്യോഗിക വെബ്‌സൈറ്റായ  TIN-NSDL സന്ദര്‍ശിക്കുക. 


2.  ഇവിടെ ആപ്ലിക്കേഷൻ തരം "നിലവിലുള്ള പാൻ ഡാറ്റയിലെ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ/ പാൻ കാർഡിന്‍റെ  റീപ്രിന്‍റ്  (നിലവിലുള്ള പാൻ ഡാറ്റയിൽ മാറ്റമില്ല)" എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.


3. പേര്, ജനനത്തീയതി, മൊബൈൽ നമ്പർ എന്നിങ്ങനെ നിർബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പൂരിപ്പിക്കുക. അതിനുശേഷം Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. 


4. ഇപ്പോള്‍  ഒരു ടോക്കൺ നമ്പർ ജനറേറ്റ് ചെയ്യുകയും ഭാവി ഉപയോഗത്തിനായി അപേക്ഷകന്‍റെ രജിസ്റ്റർ ചെയ്ത ഇ-മെയിലിലേക്ക് അയയ്ക്കുകയും ചെയ്യും. അപേക്ഷ ഫയൽ ചെയ്യുന്നത് തുടരുക.


5.  'വ്യക്തിഗത വിശദാംശങ്ങൾ' എന്ന പേജിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കുക. PAN അപേക്ഷ സമർപ്പിക്കുന്നതിനുള്ള മൂന്ന് മോഡുകൾക്കിടയിൽ ഏതു വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം: അപേക്ഷാ രേഖകൾ തപാല്‍ വഴി  സമർപ്പിക്കൽ, ഇ-കെവൈസി വഴി ഡിജിറ്റലായി സമർപ്പിക്കൽ, ഇ-സൈനിംഗ് എന്നിവയാണ് ഇവ. 


6. നിങ്ങൾ അപേക്ഷാ രേഖകൾ തപാല്‍ വഴി സമര്‍പ്പിക്കുകയാണ് എങ്കില്‍  അപേക്ഷാ പേയ്‌മെന്‍റിന് ശേഷം ഒരു അക്‌നോളജ്‌മെന്‍റ് ഫോം ജനറേറ്റുചെയ്യും, ഇതിന്‍റെ പ്രിന്‍റ് എടുത്തു പൂരിപ്പിക്കുക. ഇതിനൊപ്പം, ഡ്രൈവിംഗ് ലൈസൻസ്, ആധാർ, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്,  മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ്  തുടങ്ങിയ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസക്തമായ രേഖകളോടൊപ്പം എൻഎസ്‌ഡിഎല്ലിന്‍റെ പാൻ സേവന യൂണിറ്റിൽ രജിസ്റ്റർ ചെയ്ത പോസ്റ്റായി കവറിനു മുകളിൽ “അക്നോളജ്‌മെന്‍റ് നമ്പർ-xxxx – പാൻ റീപ്രിൻറിനുള്ള അപേക്ഷ അല്ലെങ്കിൽ പാൻ ഡാറ്റയിലെ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തലുകൾക്കുള്ള അപേക്ഷ” എന്ന് രേഖപ്പെടുത്തി അയയ്ക്കുക.  


7.  ഇ-കെവൈസി വഴിയും ഇ-സൈൻ വഴിയും ഡിജിറ്റലായി സമർപ്പിക്കാം. ഈ സേവനം ഉപയോഗിക്കുന്നതിന് ആധാർ ആവശ്യമാണ്. നൽകിയിരിക്കുന്ന വിവരങ്ങൾ പരിശോധിക്കാൻ ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി ലഭിക്കും.  അന്തിമമായി  ഫോം സമർപ്പിക്കുമ്പോൾ, ഫോമിൽ ഇ-സൈൻ ചെയ്യുന്നതിന് ഒരു ഡിജിറ്റൽ ഒപ്പ് ആവശ്യമാണ്.


8. സ്കാൻ ചെയ്ത ചിത്രങ്ങൾ ഇ-സൈൻ വഴി സമർപ്പിക്കുക. ഈ ഓപ്ഷൻ ലഭിക്കുന്നതിനും ആധാർ കാര്‍ഡ് നിർബന്ധമാണ്. നിങ്ങളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, മറ്റ് പ്രധാന രേഖകള്‍  എന്നിവയുടെ സ്കാൻ ചെയ്ത ചിത്രങ്ങൾ  അപ്‌ലോഡ് ചെയ്യണം. ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്തതിന് ശേഷം, അപേക്ഷാ ഫോമിന്‍റെ ആധികാരികത ഉറപ്പാക്കാൻ ഒരു OTP ജനറേറ്റ് ചെയ്യും.


9.  നിങ്ങൾ ഒരു ഫിസിക്കൽ പാൻ കാർഡും ഇലക്ട്രോണിക് പാൻ കാർഡും തിരഞ്ഞെടുക്കണം. ഇ-പാൻ കാർഡുകൾക്ക് സാധുവായ ഒരു ഇമെയിൽ വിലാസം ആവശ്യമാണ്. ബന്ധപ്പെടാനുള്ള വിശദാംശങ്ങളും പ്രമാണ വിവരങ്ങളും പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കുക.


10. നിങ്ങളെ പേയ്‌മെന്‍റ് പേജിലേക്ക് റീഡയറക്‌ടുചെയ്യും. പേയ്‌മെന്‍റ് പൂർത്തിയാകുമ്പോൾ ഒരു അക്‌നോളജ്‌മെന്‍റ് രസീത് ജനറേറ്റുചെയ്യും. 15-20 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ, പാൻ കാർഡ് നിങ്ങള്‍ക്ക് ലഭിക്കും. 


എങ്ങനെ പാൻ കാർഡിന് ഓഫ്‌ലൈനായി വീണ്ടും അപേക്ഷിക്കാം? ഘട്ടം ഘട്ടമായുള്ള നടപടി ക്രമങ്ങള്‍ അറിയാം.  (How to Reapply For PAN Card Offline: Check Step-by-Step Guide Here)


1: "പുതിയ പാൻ കാർഡിനായുള്ള അഭ്യർത്ഥന അല്ലെങ്കിൽ/കൂടാതെ പാൻ ഡാറ്റയിലെ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ" ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്‍റ്  ചെയ്യുക.


2:  ബ്ലോക്ക് അക്ഷരത്തില്‍ ഫോം പൂരിപ്പിക്കുക. ഫോം പൂർണ്ണമായും പൂരിപ്പിച്ച് ഉചിതമായ കോളങ്ങളില്‍ ഒപ്പിടുക.


3. വ്യക്തിഗത അപേക്ഷകർ രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ അറ്റാച്ചുചെയ്യുകയും ശ്രദ്ധാപൂർവ്വം ക്രോസ്-സൈൻ ചെയ്യുകയും വേണം.


4. പേയ്‌മെന്‍റ്, ഐഡന്‍റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, പാൻ പ്രൂഫ് എന്നിവയ്‌ക്കൊപ്പം ഫോം NSDL ഫെസിലിറ്റേഷൻ സെന്‍ററിലേക്ക് അയയ്ക്കും. പേയ്‌മെന്‍റിന് ശേഷം, പാൻ കാർഡിന്‍റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരു പ്രിന്‍റഡ് അക്‌നോളജ്‌മെന്‍റ്  ഫോം ജനറേറ്റുചെയ്യുന്നു.


5. ആദായനികുതി പാൻ സേവന യൂണിറ്റ് അപേക്ഷ പ്രോസസ്സ് ചെയ്യും. ഡിപ്പാർട്ട്‌മെന്‍റിന് അപേക്ഷ ലഭിച്ച ശേഷം, ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.