ന്യൂഡൽഹി: LPG Booking Offer: ഉത്സവ സീസണിലും എൽപിജി സിലിണ്ടറുകളുടെ (LPG Booking Offer) വില തുടർച്ചയായി വർദ്ധിക്കുന്നു. ഇത് സാധാരണക്കാരന്റെ പോക്കറ്റിനെ ബാധിക്കുന്നുണ്ട്.  ഈ സാഹചര്യത്തിൽ നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്തെന്നാൽ ഇപ്പോൾ നിങ്ങൾക്ക് എൽപിജി (LPG) സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ക്യാഷ്ബാക്ക് ലഭിക്കുന്നുവെന്നതാണ്. നിലവിൽ ഡൽഹിയിൽ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 899.50 രൂപയാണ്.


Also Read: LPG Cylinder: എൽപിജി സിലിണ്ടർ വാങ്ങാം വെറും 634 രൂപയ്ക്ക്, എങ്ങനെ? അറിയാം


ഇന്ന് നമുക്കറിയാം അത്തരമൊരു മികച്ച ഓഫറിനെക്കുറിച്ച് അതിന് കീഴിൽ നിങ്ങൾക്ക് എൽപിജി സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഉറപ്പായ ക്യാഷ്ബാക്ക് ലഭിക്കും. ഡിജിറ്റൽ പേയ്‌മെന്റ് സൗകര്യം നൽകുന്ന പോക്കറ്റ് ആപ്പ് (Pockets App) വഴി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് 10 ശതമാനം (പരമാവധി 50 രൂപ) ക്യാഷ്ബാക്ക് ലഭിക്കും. ഈ ആപ്പ് ICICI ബാങ്ക് ആണ് പ്രവർത്തിപ്പിക്കുന്നത്.   


എന്താണ് ഓഫർ എന്നറിയാം 


ഈ പ്രത്യേക ഓഫറിൽ നിങ്ങൾ പോക്കറ്റ് ആപ്പ് വഴി 200 രൂപയോ അതിൽ കൂടുതലോ ഗ്യാസ് (LPG) ബുക്കിംഗ് ഉൾപ്പെടെ ഏതെങ്കിലും ബിൽ പേയ്മെന്റ് നടത്തുകയാണെങ്കിൽ നിങ്ങൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും. ഓഫർ പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കൾക്ക് ഒരു പ്രൊമോകോഡും നൽകേണ്ടതില്ല എന്നതാണ് പ്രത്യേകത. എങ്കിലും ഈ ഓഫറിലൂടെ നിങ്ങൾക്ക് പരമാവധി 50 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പോക്കറ്റ് ആപ്പ് വഴി മാസത്തിലെ 3 ബിൽ പേയ്മെന്റുകളിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. 


Also Read: LPG Price Hike: പാചക വാതക വില കുതിക്കുന്നു; സിലിണ്ടറിന് കൂടിയത് 43.5 രൂപ!


ബുക്കിംഗ് ചെയ്യേണ്ട രീതി


1. നിങ്ങളുടെ 'Pockets' വാലറ്റ് ആപ്പ് തുറക്കുക.
2. ഇതിനുശേഷം, 'Recharge and Pay Bills' എന്ന വിഭാഗത്തിലെ 'Pay Bills ൽ ക്ലിക്ക് ചെയ്യുക.
3. ഇതിനു ശേഷം Choose Bills എന്നതിൽ More എന്ന ഓപ്ഷൻ ദൃശ്യമാകും, അതിൽ ക്ലിക്ക് ചെയ്യുക.
4. ഇതിനു ശേഷം LPG എന്ന ഓപ്ഷൻ നിങ്ങളുടെ മുന്നിൽ വരും.
5. ഇപ്പോൾ സേവന ദാതാവിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
6. ഇപ്പോൾ നിങ്ങളുടെ ബുക്കിംഗ് തുക സിസ്റ്റം അറിയിക്കും.
7. ഇതിനു ശേഷം നിങ്ങൾ ബുക്കിംഗ് തുക അടയ്ക്കുക.
8. ഇടപാടിനുശേഷം 10 ശതമാനം നിരക്കിൽ പരമാവധി 50 രൂപ ക്യാഷ്ബാക്കുള്ള റിവാർഡുകൾ ലഭ്യമാകും. ക്യാഷ്ബാക്ക് തുക തുറക്കുമ്പോൾ തന്നെ നിങ്ങളുടെ പോക്കറ്റ് വാലറ്റിൽ ക്രെഡിറ്റ് ചെയ്യപ്പെടും. ഈ ക്യാഷ്ബാക്ക് ബാങ്ക് അക്കൗണ്ടിലേക്കും ട്രാൻസ്ഫർ ചെയ്യാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.