LPG Cylinder Price Cut: രാജ്യത്ത് LPG സിലിണ്ടര്‍ വില വീണ്ടും കുറച്ചു. അതായത്, ഈ വിലക്കുറവ് എല്ലാവര്‍ക്കും ബാധകമല്ല, ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Solar Lunar Eclipe 2023: ഒക്ടോബറിൽ സംഭവിക്കാനിരിയ്ക്കുന്ന സൂര്യ, ചന്ദ്ര ഗ്രഹണ തീയതികൾ; എപ്പോൾ, എവിടെ കാണാം 
 
അതായത് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം അനുസരിച്ച് ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നൽകുന്ന സബ്‌സിഡി ഇപ്പോൾ 200 രൂപയിൽ നിന്ന് 300 രൂപയായി ഉയര്‍ത്തി. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് ഈ വിവരം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ പ്രഖ്യാപനം അനുസരിച്ച് ഉജ്ജ്വല പദ്ധതിയുടെ  (Ujjwala Yojana Cylinder Price Cut) ഗുണഭോക്താക്കൾക്ക് ഇനി മുതല്‍ കുറഞ്ഞ നിരക്കില്‍ LPG ഗ്യാസ് ലഭിക്കും.  



ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് വലിയ നേട്ടമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഈ പ്രഖ്യാപനം വഴി  ഉണ്ടായിരിയ്ക്കുന്നത്. ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് നൽകുന്ന സബ്‌സിഡി ഇപ്പോൾ 200 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തിയതോടെ ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് ഇപ്പോൾ 600 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കും.  രാജ്യമൊട്ടുക്കുള്ള ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. 
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ