LPG Gas Cylinder Price: ബജറ്റിന് തൊട്ടുമുന്‍പ് LPG സിലിണ്ടറിന്‍റെ വിലയില്‍ 91 രൂപയുടെ വന്‍ ഇടിവ്..!!
രാജ്യം ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റിനായി കാത്തിരിയ്ക്കുന്നത്. ബജറ്റ് അവതരിപ്പിക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആദ്യ സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്.
New Delhi: രാജ്യം ഏറെ പ്രതീക്ഷയോടെയാണ് രണ്ടാം മോദി സർക്കാരിന്റെ നാലാം ബജറ്റിനായി കാത്തിരിയ്ക്കുന്നത്. ബജറ്റ് അവതരിപ്പിക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആദ്യ സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്.
രാജ്യത്ത് LPG സിലിണ്ടറിന്‍റെ വിലയില്‍ വന്‍ ഇടിവ് ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (Indian Oil Corporation) ചൊവ്വാഴ്ച പുറത്തിറക്കിയ പുതുക്കിയ നിരക്ക് അനുസരിച്ച്, ഗ്യാസ് സിലിണ്ടറിന് 91.5 രൂപ കുറഞ്ഞു. ഈ വിലക്കുറവ് ഇപ്പോൾ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിനാണ് ബാധകം.
അതായത്, 19 കിലോയുടെ വാണിജ്യ ഗ്യാസ് സിലിണ്ടര്‍ ഇന്നുമുതല്‍ 91.5 രൂപ കുറഞ്ഞ വിലയിൽ ലഭിക്കും. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ വാണിജ്യ സിലിണ്ടർ 1907 രൂപയ്ക്ക് ലഭിക്കും.
അതേസമയം, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. അതായത് സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ വര്‍ദ്ധന ഉണ്ടായിട്ടില്ല.
Also Read: Pre Budget 2022 Expectation: ധനമന്ത്രി നിർമ്മല സീതാരാമനിൽ നിന്ന് സാധാരണക്കാരന്റെ 10 വലിയ പ്രതീക്ഷകൾ?
പാചകവാതക സിലിണ്ടർ വില കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടു മുന്‍പാണ് കുറച്ചത് എന്നത് ജനങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...