LPG Price Update: വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്‍റെ ആഘാതം  സാധാരണക്കാരുടെ പോക്കറ്റിനെ  കൂടുതല്‍ ബാധിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്,, പെട്രോളിന്‍റെയും  ഡീസലിന്‍റെയും  വര്‍ദ്ധിച്ച വില ഇപ്പോള്‍ തന്നെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. ആ  അവസരത്തില്‍ ആഗോള വാതക ക്ഷാമം  വീണ്ടും സാധാരണക്കാരെ ബാധിക്കുമെന്നാണ് സൂചനകള്‍. 


സീ ന്യൂസ്  ബിസിനസ്  നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച്  ഈ ആഗോള വാതക പ്രതിസന്ധിയുടെ ആഘാതം ഉടൻ തന്നെ ഇന്ത്യയിലും പ്രകടമാകും. അതായത്, രാജ്യത്ത് പാചകവാതക വില ഇനിയും കുതിച്ചുയരും.  സൂചനകള്‍  അനുസരിച്ച്  ഏപ്രിൽ മുതൽ പാചകവാതക  വില  ഒരു പക്ഷേ   ഇരട്ടിയായേക്കും. 


പാചകവാതക വില കുതിച്ചുയരാനുള്ള കാരണങ്ങള്‍  ഇവയാണ്.....
  
ആഗോള വാതക പ്രതിസന്ധി


ആഗോളതലത്തിലുള്ള വാതക  പ്രതിസന്ധിയാണ്   പാചകവാതക വില  വര്‍ദ്ധിക്കുന്നതിനുള്ള  പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പാചകവാതക വിലയ്ക്കൊപ്പം CNG, PNG, വൈദ്യുതി എന്നിവയുടേയും വില വര്‍ദ്ധിക്കും. ഇത് വ്യവസായങ്ങളുടെയും  ഗതാഗതത്തിന്‍റെയും ചിലവ് വര്‍ദ്ധിപ്പിക്കും.  ഇതിന്‍റെയെല്ലാം ആഘാതം നേരിടേണ്ടത് സാധാരണക്കാരാണ്. ഈ ഘടകങ്ങളുടെയെല്ലാം നേരിട്ടുള്ള ആഘാതം ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്നേക്കാം.


ആവശ്യാനുസരണം വാതക വിതരണം ലഭിക്കുന്നില്ല


കോവിഡ്  വരുത്തിയ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും  ലോകരാഷ്ട്രങ്ങള്‍ മറികടക്കുന്ന സമയത്താണ് ഉക്രെയ്ൻ പ്രതിസന്ധി ഉടലെടുത്തിരിയ്ക്കുന്നത്.  ഭൂഖണ്ഡാന്തര പൈപ്പ് ലൈനുകൾ വഴി യൂറോപ്പിലുടനീളം ഗ്യാസ് വിതരണം ചെയ്യുന്ന പ്രധാന രാജ്യമാണ് റഷ്യ. എന്നാല്‍, ഉക്രെയ്ൻ പ്രതിസന്ധി വാതക വിതരണത്തെ തടസ്സപ്പെടുത്തിയേക്കാം. കൂടാതെ, ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യം  കാരണം, അതിന്‍റെ വിതരണം കുറഞ്ഞേക്കാം. ഇതും  ഗ്യാസിന്‍റെ വില കുത്തനെ ഉയരാൻ കാരണമാകും.  


ഉക്രെയ്നിലെ നിലവിലെ സാഹചര്യങ്ങള്‍ യുദ്ധത്തെക്കുറിച്ചുള്ള ഭീതി വളര്‍ത്തിയിട്ടുണ്ട്.  ഇത് ഗ്യാസ് വിലയിൽ പലമടങ്ങ് സ്വാധീനം ചെലുത്തും. ഏപ്രിൽ മാസത്തില്‍  LPG യുടെ വില  പരിഷ്കരിക്കുമ്പോൾ ഈ പ്രഭാവം ദൃശ്യമായേക്കും.  സീ ന്യൂസ്  ബിസിനസ്  നല്‍കുന്ന  റിപ്പോർട്ട് അനുസരിച്ച്,  ഗ്യാസ് വില ഒരു  MMBtuവിന് 2.9 ഡോളറിൽ നിന്ന് 6-7 ഡോളർ വരെ ഉയരുമെന്നാണ് സൂചനകള്‍. റിലയൻസ് ഇൻഡസ്ട്രീസ് പറയുന്നതനുസരിച്ച്, ആഴക്കടല്‍  വാതകത്തിന്‍റെ  വില 6.13 ഡോളറിൽ നിന്ന് 10 ഡോളറായി ഉയരും. കമ്പനി അടുത്ത മാസം കുറച്ച് ഗ്യാസ് ലേലം ചെയ്യും. ഇതിനായി, തറവിലയെ ക്രൂഡ് ഓയിലുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഇത് നിലവിൽ എംഎംബിടിയുവിന് 14 ഡോളറാണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.