New Delhi: ഇനി നിങ്ങള്‍ക്ക് ഒരു പുതിയ LPG കണക്ഷൻ നേടാനായി  ഓടി നടക്കേണ്ട ആവശ്യമില്ല.  ആധാര്‍ കാര്‍ഡ്‌ മാത്രം കാണിച്ചാല്‍ നിങ്ങള്‍ക്ക്   ഗ്യാസ് കണക്ഷന്‍  മിനിറ്റുകള്‍ക്കകം ലഭിക്കും.  കൂടാതെ സബ്‌സിഡി ആനുകൂല്യവും ലഭിക്കും.   


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ  എൽപിജി ഗ്യാസ്  കണക്ഷന്‍   (LPG connection) എടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ഏറെ സഹായകമായിരിയ്ക്കും. അതായത്, ആധാര്‍ കാര്‍ഡ്‌മാത്രം  (Aadhar card) രേഖയായി നല്‍കി പുതിയ  എൽപിജി ഗ്യാസ്  കണക്ഷന്‍   നേടുവാനുള്ള അവസരം നല്‍കുകയാണ്  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (Indian Oil Corporatuona - IOC). 


ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ  നല്‍കുന്ന ഇൻഡെയ്ൻ  (Indane)കണക്ഷന്‍ ആണ് ഇത്തരത്തില്‍ അനായാസമായി നേടുവാന്‍ സാധിക്കുക. കമ്പനി  പറയുന്നതനുസരിച്ച്  ഇപ്പോള്‍ ഇൻഡെയ്ൻ  എല്‍ പി ജി കണക്ഷന്‍ നേടാന്‍ എളുപ്പമാണ്. പുതിയ ഗ്യാസ് കണക്ഷന്‍ നേടാനായി  അധികം രേഖകളുടെ ആവശ്യമില്ല, ആധാര്‍ കാര്‍ഡ്‌ മാത്രം   മതിയെന്നാണ് കമ്പനി അറിയിക്കുന്നത്.    അതായത്,  പുതിയ ഗ്യാസ് കണക്ഷനുവേണ്ടി  ആധാർ അല്ലാതെ മറ്റൊരു രേഖയും നൽകേണ്ടതില്ല...!!


Also Read: LPG Subsidy Check: എൽപിജി സിലിണ്ടര്‍ സബ്‌സിഡി അക്കൗണ്ടിൽ എത്തിയോ? എങ്ങനെ അറിയാം


ഉപഭോക്താക്കൾക്ക് ഏറെ ഗുണകരം 
 
കമ്പനിയുടെ ഈ പ്രഖ്യാപനം  നഗരത്തില്‍  പുതിയ  എൽപിസി കണക്ഷൻ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്   ഏറെ ഉപകാരപ്രദമാകും. കാരണം, മുന്‍പ്  പുതിയ  ഗ്യാസ് കണക്ഷന് കമ്പനികൾ പല തരത്തിലുള്ള രേഖകൾ ആവശ്യപ്പെട്ടിരുന്നു. അതില്‍ പ്രധാനമായത്  അഡ്രസ് പ്രൂഫ്  (Address Proof) ആയിരുന്നു.  ഗ്രാമങ്ങളില്‍നിന്നും   നഗരങ്ങളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് അഡ്രസ് പ്രൂഫ്   നല്‍കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.  അതിനാല്‍ അവര്‍ക്ക് പുതിയ ഗ്യാസ് കണക്ഷന്‍ നേടുക എളുപ്പമുള്ള കാര്യമായിരുന്നില്ല.  എന്നാൽ, പുതിയ നിയമം നിലവില്‍ വന്നതോടെ  അത്തരം ഉപഭോക്താക്കൾക്ക് ഇപ്പോൾ വളരെ എളുപ്പത്തില്‍   സിലിണ്ടർ  ലഭിക്കും. 


 ഇൻഡെയ്ൻ  (Indane) പറയുന്നത്


'ആധാർ കാണിച്ച് ആർക്കും പുതിയ എൽപിജി കണക്ഷൻ  (New LPG Connection) എടുക്കാം. സബ്‌സിഡിയില്ലാത്ത കണക്ഷനായിരിക്കും ആദ്യം നൽകുക. ഉപഭോക്താവിന് പിന്നീട്  അഡ്രസ് പ്രൂഫ്  (Address Proof) സമർപ്പിക്കാം. ഈ തെളിവ് സമർപ്പിച്ചാലുടൻതന്നെ  സിലിണ്ടറിന് സബ്‌സിഡിയുടെ ആനുകൂല്യവും ലഭിക്കും. അതായത്, ആധാറും അഡ്രസ് പ്രൂഫും നല്‍കി എടുക്കുന്ന  കണക്ഷൻ സർക്കാർ സബ്‌സിഡിയുടെ ആനുകൂല്യത്തിന്‍റെ പരിധിയില്‍വരും. 
ഒരു  ഉപഭോക്താവ് ഉടൻ കണക്ഷൻ ലഭിക്കണമെങ്കില്‍  അഡ്രസ് പ്രൂഫ്  (Address Proof) ഇല്ലാതെതന്നെ  അയാൾക്ക് ആധാർ നമ്പർ വഴി ഉടൻ തന്നെ  ഗ്യാസ് കണക്ഷന്‍  ലഭിക്കും.


എങ്ങിനെ പുതിയ LPG ഗ്യാസ് കണക്ഷന്‍  നേടാം 


1. പുതിയ ഗ്യാസ് കണക്ഷനുവേണ്ടി  നിങ്ങൾ ആദ്യം സമീപിക്കേണ്ടത്  അടുത്തുള്ള ഗ്യാസ് ഏജൻസിയേയാണ്. 


2.  എൽപിജി കണക്ഷന്‍ ലഭിക്കാനുള്ള  ഫോം പൂരിപ്പിക്കുക.


3. അതിൽ ആധാറിന്‍റെ വിശദാംശങ്ങൾ നൽകുകയും ഫോമിനൊപ്പം ആധാറിന്‍റെ  ഒരു കോപ്പി കൂട നല്‍കുക. 


4. ഫോമിൽ നിങ്ങളുടെ  മേല്‍വിലാസം നല്‍കുക. 


5. അതായത്  നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്നും വീടിന്‍റെ നമ്പർ എന്താണെന്നും നല്‍കണം 


6. ഇതോടെ നിങ്ങൾക്ക്  പുതിയ എൽപിജി കണക്ഷൻ  ലഭിക്കും. 


7.എന്നാല്‍, ഈ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് സർക്കാർ സബ്സിഡിയുടെ ആനുകൂല്യം ലഭിക്കില്ല.


8. പുതിയ കണക്ഷന്‍ ലഭിക്കുന്ന സമയത്ത്  സിലിണ്ടറിന്‍റെ  മുഴുവൻ വിലയും നിങ്ങൾക്ക് നൽകേണ്ടിവരും.


9. നിങ്ങളുടെ അഡ്രസ് പ്രൂഫ്  (Address Proof) ലഭിക്കുമ്പോള്‍  അത് ഗ്യാസ് ഏജൻസിക്ക് സമർപ്പിക്കുക.


10.  സ്ഥിരീകരിക്കപ്പെട്ട ഈ തെളിവ്  ഗ്യാസ് ഏജൻസി നിങ്ങളുടെ  രേഖകള്‍ക്കൊപ്പം ചേര്‍ക്കും  


11. ഇതോടെ, നിങ്ങളുടെ സബ്‌സിഡിയില്ലാത്ത കണക്ഷൻ സബ്‌സിഡി കണക്ഷനായി മാറും.


12.  സിലിണ്ടർ എടുക്കുന്ന സമയത്ത്  നിങ്ങള്‍ക്ക്  മുഴുവൻ തുകയും നല്‍കണം 


13. പിന്നീട് സർക്കാര്‍  സബ്‌സിഡി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.