LPG Subsidy Update: സർക്കാർ എൽപിജി സബ്‌സിഡി നല്‍കിത്തുടങ്ങി, നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയോ? എങ്ങിനെ അറിയാം
വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം സാധാരണക്കാര്‍ക്ക് വരുത്തുന്ന ക്ലേശങ്ങള്‍ ചെറുതല്ല. വിലക്കയറ്റത്തിന് പ്രധാന കാരണമായി നിലകൊള്ളുന്നത് ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ധനവിലയാണ്.
LPG Subsidy: വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം സാധാരണക്കാര്‍ക്ക് വരുത്തുന്ന ക്ലേശങ്ങള്‍ ചെറുതല്ല. വിലക്കയറ്റത്തിന് പ്രധാന കാരണമായി നിലകൊള്ളുന്നത് ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ധനവിലയാണ്.
പെട്രോൾ-ഡീസൽ, എൽപിജി എന്നിവയുടെ വർദ്ധിക്കുന്ന വിലയിൽനിന്നും സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നടപടികള്‍ കൈക്കൊള്ളുകയാണ്. വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടിയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചിരുന്നു.
പെട്രോള്‍ ലിറ്ററിന് 8 രൂപയും ഡീസല്‍ ലിറ്ററിന് 6 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയിനത്തില്‍ കുറച്ചത്. ഇതോടെ, ദിനംപ്രതി വര്‍ദ്ധിക്കുന്ന ഇന്ധനവിലയ്ക്ക് ചെറിയ ആശ്വാസം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചു
പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ എൽപിജി സബ്‌സിഡിയും (LPG Gas Subsidy) കേന്ദ്ര സര്‍ക്കാര്‍ നല്‍കിത്തുടങ്ങി. റിപ്പോര്‍ട്ട് അനുസരിച്ച് എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി ഇപ്പോള്‍ ലഭ്യമാണ്. അതായത്, 200 രൂപ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ വന്നുതുടങ്ങി.
നിങ്ങളുടെ അക്കൗണ്ടിൽ എൽപിജി സബ്‌സിഡി തുക എത്തിയോ എന്ന് എങ്ങിനെ അറിയാം?
വീട്ടിലിരുന്നുകൊണ്ടും നിങ്ങള്‍ക്ക് ഈ തുക അക്കൗണ്ടിൽ വന്നോ ഇല്ലയോ എന്ന് അറിയാന്‍ സാധിക്കും. നിങ്ങളുടെ അക്കൗണ്ടിൽ സബ്‌സിഡി (LPG Gas Subsidy Update) വരുന്നുണ്ടോ ഇല്ലയോ എന്ന് മിനിറ്റുകൾക്കുള്ളിൽ നിങ്ങൾക്ക് എങ്ങനെ അറിയാമെന്ന് നോക്കാം. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം...
1. ആദ്യം www.mylpg.in തുറക്കുക.
2. സ്ക്രീനിന്‍റ വലതുവശത്ത് നിങ്ങള്‍ക്ക് നിരവധി ഗ്യാസ് കമ്പനികളുടെ സിലിണ്ടറുകളുടെ ഫോട്ടോ കാണുവാന്‍ സാധിക്കും.
3. ഇവിടെ നിങ്ങളുടെ സേവന ദാതാവിന്‍റെ ഗ്യാസ് സിലിണ്ടറിന്‍റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യുക.
4. ഇതോടെ നിങ്ങളുടെ ഗ്യാസ് സേവന ദാതാവിന്‍റെ ഒരു പുതിയ വിൻഡോ സ്ക്രീനിൽ തുറക്കും.
5. ഇപ്പോള്‍ മുകളിൽ വലതുവശത്ത് സൈൻ ഇന്‍ / ന്യൂ യൂസർ ഓപ്‌ഷന്‍ കാണുവാന്‍ സാധിക്കും.
6. നിങ്ങൾ ഇതിനോടകം നിങ്ങളുടെ ഐഡി സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, സൈൻ ഇൻ ചെയ്യുക. നിങ്ങൾക്ക് ഐഡി ഇല്ലെങ്കിൽ, ന്യൂ യൂസറില്‍ ക്ലിക്ക് ചെയ്ത് ഐഡി ഉണ്ടാക്കുക. ശേഷം ലോഗിന്‍ ചെയ്യുക.
7. ഇപ്പോൾ നിങ്ങളുടെ മുന്നിൽ ഒരു വിൻഡോ തുറക്കും, വലതു വശത്തുള്ള View Cylinder Booking History എന്നതിൽ ക്ലിക്ക് ചെയ്യുക.
8. ഏത് സിലിണ്ടറാണ് നിങ്ങൾക്ക് സബ്‌സിഡി നൽകിയത്, എപ്പോൾ തുടങ്ങിയ വിവരങ്ങൾ ഇവിടെ ലഭിക്കും.
9. ഇതോടൊപ്പം, നിങ്ങൾ ഗ്യാസ് ബുക്ക് ചെയ്യുകയും നിങ്ങൾക്ക് സബ്‌സിഡി പണം ലഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഫീഡ്‌ബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്യാം.
10. ഇവിടെ നിങ്ങൾക്ക് സബ്‌സിഡി പണം ലഭിക്കാത്തതിന്‍റെ പരാതിയും ഫയൽ ചെയ്യാം.
11. ഇതുകൂടാതെ, ഈ ടോൾ ഫ്രീ നമ്പറായ 18002333555 വിളിച്ച് നിങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാം.
എന്നാല്‍, നിങ്ങള്‍ക്ക് ചിലപ്പോള്‍ സബ്‌സി ലഭിക്കുന്നത് നിലച്ചുപോയിട്ടുണ്ടാകാം. നിങ്ങളുടെ സബ്‌സിഡി വന്നിട്ടില്ലെങ്കിൽ, അത് നിർത്തിയത് എന്തുകൊണ്ടാണെന്ന് അറിയേണ്ടത് പ്രധാനമാണ്. എൽപിജിയുടെ സബ്‌സിഡി നിർത്തലാക്കിയതിന്‍റെ ഏറ്റവും പ്രധാന കാരണം എൽപിജി - ആധാർ ലിങ്കിംഗ് നടത്തിയിട്ടില്ല എന്നതാണ്. കൂടാതെ, 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വാർഷിക വരുമാനമുള്ള ആളുകൾക്കും സബ്‌സിഡി ലഭിക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...