ന്യൂ ഡൽഹി : മഹേന്ദ്ര ആൻഡ് മഹേന്ദ്ര ലിമിറ്റഡിന്റെ കീഴിലുള്ള കാറുകൾക്ക് വില വർധിപ്പിച്ചു. 2.5 ശതമാന വീതമാണ് ഓരോ കാറുകൾക്കും മഹേന്ദ്ര വില വർധിപ്പിച്ചിരിക്കുന്നത്. ഇന്ന് ഏപ്രിൽ 14 മുതൽ ബുക്ക് ചെയ്യുന്ന കാറുകൾക്ക് പുതിയ വില ബാധകമാകും. 10,000 രൂപ മുതൽ 63,000 വരെയാണ് വിവിധ കാറുകൾക്ക് മഹേന്ദ്ര വില ഉയർത്തിയിരിക്കുന്നതെന്ന് എക്ണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാർ നിർമാണത്തിനുള്ള അലുമിനിയം, സ്റ്റീൽ പലേഡിയം തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില വർധിപ്പിച്ചതിന്റെ സാഹചര്യത്തിലാണ് മഹേന്ദ്ര തങ്ങളുടെ വാഹനങ്ങളുടെ വില ഉയർത്തിയിരിക്കുന്നത്. നിലവിൽ ആഗോളത്തലത്തിൽ പ്രശ്നമായി ഉയർന്നിരിക്കുന്ന റഷ്യ യുക്രൈയിൻ യുദ്ധമാണ് പ്രധാനമായും വില വർധനയ്ക്ക് പിന്നിലുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിർമാണ ഉത്പനങ്ങളിലെ വില വർധനവിലൂടെ സ്ഥാപനത്തിനുണ്ടായിരിക്കുന്ന നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് കമ്പിനി വില ഉയർത്തിയിരിക്കുന്നതെന്ന് മഹേന്ദ്രയെ ഉദ്ദരിച്ചുകൊണ്ട്  എക്ണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 


ALSO READ : സുരക്ഷാ പ്രശ്നങ്ങൾ; ചൈനയില്‍ 1.28 ലക്ഷം കാറുകള്‍ തിരിച്ചു വിളിച്ച്‌ ടെസ്‌ല


അടുത്തിടെ കാറുകൾക്ക് വില വർധപ്പിച്ച കമ്പനികളുടെ പട്ടികയിൽ ചേർന്ന ഏറ്റവും അവസാനത്തെ കമ്പനിയാണ് മഹേന്ദ്ര. വർഷാരംഭത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസൂക്കിയും ടാറ്റയും തങ്ങളുടെ കാറുകളുടെ വില വർധിപ്പിച്ചിരുന്നു. പിന്നാലെ ഹോണ്ടയും റെനോയും തങ്ങളുടെ ചില കാറുകളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരാകുയും ചെയ്തു. കൂടാതെ ടൊയോട്ടയും തങ്ങളുടെ ജനപ്രിയ ബ്രാൻഡുകളായി ഇന്നോവ ക്രെസ്റ്റയുടെയും ഫോർച്ചൂണറിന്റെയും വില ഉയർത്തിയിരുന്നു.


ആഗോളത്തലത്തിൽ ഉയർന്നിരുക്കുന്ന പണപ്പെരുപ്പം കോടി കണക്കിന് പേരെയാണ് ബാധിച്ചിരിക്കുന്നത്. ഇന്ധന വില വർധനവിനെ തുടർന്ന് യാത്ര ചിലവ് ഉയരുകയും ചെയ്തു. ഇത് ഫലം പച്ചക്കറി തുടങ്ങിയവയുടെ വില വർധനയ്ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്. സർക്കാരിന്റെ പുതിയ കണക്ക് പ്രകാരം 2022 മാർച്ചിൽ ഉപഭോക്തൃ വില 6.95 ശതമാനമായി ഉയർന്നു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.