ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ പുതിയ ഓഫ് റോഡ‍ർ എസ് യു വിയുമായി മാരുതി സുസുക്കി. വാഹനപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജിംനി ജൂൺ 7ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് ഓട്ടോകാറിന്റെ റിപ്പോർട്ട്. വില വെളിപ്പെടുത്തുന്നതിന് മുമ്പ് തന്നെ 30,000-ത്തിലധികം ബുക്കിംഗുകളാണ് ജിംനിയ്ക്ക് ലഭിച്ചത്. ഇതിനാൽ തന്നെ ജിംനി ഇന്ത്യൻ വിപണിയിൽ ഹോട്ട് സെല്ലർ ആകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഓഫ്-റോഡിംഗ് മികവ് കൊണ്ട് ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ തുടങ്ങിയ മോഡലുകളോടാണ് ജിംനി മത്സരിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

മാരുതി സുസുക്കി ജിംനിക്ക് ഓഫ്-റോഡിംഗിന് അനുയോജ്യമായ ബോക്‌സി ഡിസൈനാണ് നൽകിയിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളുടെ പാറ്റേൺ പിന്തുടർന്ന്, ബമ്പറിൽ വൃത്താകൃതിയിൽ തന്നെയുള്ള ഫോഗ് ലാമ്പുകൾ തന്നെ നൽകിയിരിക്കുന്നു. ബ്ലൂയിഷ് ബ്ലാക്ക്, പേൾ ആർട്ടിക് വൈറ്റ്, റെഡ് കളർ തുടങ്ങിയ നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങുക. ഇതിനൊപ്പം ജിംനിയുടെ സിഗ്നേച്ചറായ കൈനറ്റിക് യെല്ലോ നിറവും ലഭ്യമാകും. ഇന്ത്യയിൽ നാല് ചക്ര വാഹനങ്ങളിലെ അഞ്ച് ഡോർ പതിപ്പിന്റെ ആഗോള അരങ്ങേറ്റമായിരിക്കും ജിംനിയുടേത് എന്നതാണ് ഏറെ ശ്രദ്ധേയം. 


ALSO READ: ഒറ്റ ചാർജിംഗിൽ 631 കിലോമീറ്റർ കിട്ടുന്ന കാർ? കൊള്ളാം ഈ ഇവി


കാറിന്റെ ഇന്റീരിയറിൽ 9 ഇഞ്ച് ടച്ച്‌സ്‌ക്രീനും SmartPlay Pro+ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും Arkamys സൗണ്ട് സിസ്റ്റവും ഉണ്ടായിരിക്കും. കൂടാതെ, ക്രൂയിസ് കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, ഹിൽ-ഹോൾഡ് അസിസ്റ്റുള്ള ഇഎസ്പി, ഹിൽ-ഡിസെന്റ് കൺട്രോൾ, ആറ് എയർബാഗുകൾ, റിയർ വ്യൂ ക്യാമറ തുടങ്ങിയ ഫീച്ചറുകറും ജിംനിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 


105 എച്ച്‌പി പവറും 134.2 എൻഎം പരമാവധി ടോർക്കും നൽകുന്ന 1.5 ലിറ്റർ, എൻഎ കെ15 ബി പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുള്ള 5-സ്പീഡ് മാനുവൽ ഗിയർബോക്സും നൽകിയിട്ടുണ്ട്. ഈ എഞ്ചിൻ മാനുവൽ വേരിയന്റിന് 16.94 കിമീ/ലിറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, ഓട്ടോമാറ്റിക് വേരിയന്റിന് 16.39 കിമീ/ലിറ്റർ മൈലേജാണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. 


ഓഫ് റോഡിംഗിന് വേണ്ടി ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും ഒപ്പം 2WD-ഹൈ, 4WD-ഹൈ, 4WD-ലോ എന്നിങ്ങനെ വ്യത്യസ്ത മോഡുകൾ നൽകുന്ന ലോ റേഞ്ച് ഗിയർ ബോക്‌സും ജിംനിയിലുണ്ട്. ഇന്ത്യയിലെ എതിരാളികളെ കണക്കിലെടുത്താൽ ജിംനിയുടെ പ്രാരംഭ വില 10 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) പ്രതീക്ഷിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.