Gold Price Today Kerala October 14 : ഇസ്രായേൽ-ഹാമസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുത്തനെ ഉയർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്ന് ഒക്ടോബർ 14ന് ഒറ്റയടിക്ക് ഉയർന്നത് 1120 രൂപയാണ്. ഗ്രാമിന് വർധിച്ചത് 140 രൂപ. അടുത്തിടെ സംസ്ഥാനത്ത് സ്വർണവില ഒരു ദിവസം ഇത്രയധികം ഉയരുന്നത് ഇതാദ്യമാണ്. ഇതോടെ സ്വർണത്തിന്റെ വില 44,000ത്തിലേക്ക് തിരികെയെത്തുകയും ചെയ്തു. ഇന്നലെ 43,000ത്തിൽ നിന്നിരുന്ന സ്വർണത്തിന്റെ വിലയാണ് ഇന്ന് 44,000 കടന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഒക്ടോബർ 14ന് ഒരു ഗ്രാം സ്വർണത്തിന് വില 5,540 രൂപയാണ്. ഒരു പവന്റെ വില 44,320. ഇന്നലെ 43,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം ആദ്യം 41,920 രൂപയിൽ നിന്നിരുന്ന പൊന്നിന്റെ വിലയാണ് ഇന്ന് 44,320 രൂപലേക്കെത്തി ചേർന്നിരിക്കുന്നത്.


ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ഒക്ടോബർ 1 - 42,680 രൂപ 


ഒക്ടോബർ 2 - 42,560 രൂപ


ഒക്ടോബർ 3 - 42, 080 രൂപ


ഒക്ടോബർ 4 - 42,072 രൂപ 


ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


ഒക്ടോബർ 6 - 42,000 രൂപ


ഒക്ടോബർ 7 - 42,200 രൂപ


ഒക്ടോബർ 8 - 42,520 രൂപ


ഒക്ടോബർ 9 - 42,680 രൂപ


ഒക്ടോബർ 10 - 42,920 രൂപ 


ഒക്ടോബർ 11 - 42,920 രൂപ


ഒക്ടോബർ 12 - 43,200 രൂപ


ഒക്ടോബർ 13 - 43,200 രൂപ


ഒക്ടോബർ 14 - 44,320 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റിമില്ല.  ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 77 രൂപയാണ്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.