MG Comet EV: ഇന്ത്യൻ വിപണി പിടിക്കാൻ കുഞ്ഞൻ ഇവിയുമായി എംജി; കോമറ്റ് ഇന്ന് എത്തും
MG Comet EV India launch: ഇന്ത്യൻ വിപണിയിലെ മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്ന് ഡോറുകളുള്ള ഇലക്ട്രിക് ഹാച്ച്ബാക്കായാണ് കോമറ്റ് എത്തുന്നത്.
ഇന്ത്യൻ വിപണിയിൽ വീണ്ടും ഒരു ഇലക്ട്രിക് വാഹനം അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ എംജി മോട്ടോർ. കോമറ്റ് എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ വാഹനം എംജി മോട്ടോറിൻറെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണ്. ചെറിയ ഇലക്ട്രിക് വാഹനങ്ങളുടെ വിഭാഗത്തിലേക്കാണ് കോമറ്റ് എത്തുന്നത്. വാഹനം ഇന്ന് ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിക്കും.
കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറക്കിയ ZS EV ആണ് എംജിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം. നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്ന് ഡോറുകളുള്ള ഇലക്ട്രിക് ഹാച്ച്ബാക്കാണ് എംജി കോമറ്റ്. ഈ വാഹനത്തിന് 2,974 മില്ലി മീറ്റർ നീളവും 1,631 മില്ലി മീറ്റർ ഉയരവുമുണ്ട്. കൂടാതെ, 1,505 മില്ലി മീറ്റർ വീതിയും 2,010 മില്ലി മീറ്റർ വീൽബേസും ഉണ്ടാകും. 10.25 ഇഞ്ചിൻറെ ഇരട്ട സ്‌ക്രീനുകൾ, രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ എയർ ബാഗുകൾ, ഇബിഡി, ഇഎസ്‌സി തുടങ്ങിയവയോട് കൂടിയ എബിഎസ് എന്നിവയും വാഹനത്തിന് നൽകിയിട്ടുണ്ട്.
ALSO READ: 22,999 രൂപയുടെ ഫോൺ 19,999 രൂപയ്ക്ക്, കിടിലൻ ഓഫര്‍ ഇതാ
20 kWh ലിഥിയം-അയൺ ബാറ്ററിയാകും കോമറ്റിൽ ഉണ്ടാകുക. ഒറ്റ ചാർജിൽ ഏകദേശം 250 കിലോ മീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യാനാണ് സാധ്യത. 45 ബിഎച്ച്പി കരുത്തേകുന്ന സിംഗിൾ, റിയർ ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് ഡിസി ചാർജിംഗിനെ പിന്തുണയ്‌ക്കില്ല. സാധാരണ എസി ചാർജർ ഉപയോഗിച്ച് 0 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 8.5 മണിക്കൂർ എടുത്തേക്കും.
എംജി കോമറ്റിൻറെ വില ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോമറ്റിന് ഏകദേശം 10 ലക്ഷം രൂപയിൽ താഴെയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. ടാറ്റയുടെ ടിയാഗോ ഇവി, സിട്രോൺ ഇസി3 തുടങ്ങിയ വാഹനങ്ങളായിരിക്കും കോമറ്റിൻറെ പ്രധാന എതിരാളികൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...