Fixed Deposit Interest Rate: ഫെബ്രുവരി മാസത്തില്‍  RBI റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ വായ്പയ്ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കുമുള്ള പലിശ നിരക്കില്‍ കാര്യമായ മാറ്റമാണ് ബാങ്കുകള്‍ വരുത്തിയിരിയ്ക്കുന്നത്. നിരവധി ബാങ്കുകള്‍ അടുത്തിടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥിര നിക്ഷേപങ്ങള്‍ക്ക് സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശനിരക്കാണ്ബാങ്കുകള്‍  മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.    


Also Read:  Big Update Indian Railways: AC-3 ഇക്കോണമി ക്ലാസിന്‍റെ നിരക്ക് വെട്ടിക്കുറച്ചു, ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കും


മുതിർന്ന പൗരന്മാർക്കും  പൊതുജനങ്ങൾക്കും ആകർഷകമായ പലിശനിരക്ക് നൽകിക്കൊണ്ട് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് (Fincare Small Finance Bank - SFB) തിങ്കളാഴ്ച ബാങ്കിന്‍റെ സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്കരണം പ്രഖ്യാപിച്ചു. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ പുതിയ FD നിരക്കുകൾ ഇന്ന് മുതൽ (വ്യാഴം 24 മാർച്ച് 2023) പ്രാബല്യത്തിൽ വരും. 


Also Read:  Gold Rate Today: സ്വര്‍ണവില പവന് 44,000!! രണ്ട് ദിവസംകൊണ്ട് ഉയർന്നത് 640  രൂപ


"ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് (SFB) അതിന്‍റെ സ്ഥിര നിക്ഷേപ പലിശ നിരക്കില്‍ കാര്യമായ മാറ്റം വരുത്തിയിരിയ്ക്കുന്നു.  മുതിർന്ന പൗരന്മാർക്ക് 9.01%  പലിശയും സാധാരണ വ്യക്തികൾക്ക് 8.41% പലിശ നിരക്കുമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആകർഷകമായ പലിശ നിരക്കുകൾ രാജ്യത്തെ ഏറ്റവും മികച്ചതാണ്. പുതിയ നിരക്കുകള്‍ 2023 മാർച്ച് 24 മുതൽ പ്രാബല്യത്തിൽ വരും" ഫിൻകെയർ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.


7 ദിവസം മുതൽ 10 വർഷം വരെയുള്ള ഫ്ലെക്സിബിൾ കാലാവധികളിൽ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്താവുന്നതാണ്. ഉപഭോക്താക്കൾക്ക് അവരുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അനുസൃതമായി റെഗുലർ, ടാക്സ് സേവിംഗ്, ക്യുമുലേറ്റീവ് ഡെപ്പോസിറ്റ് എന്നിങ്ങനെ വ്യത്യസ്ത ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്,  ബാങ്ക്  അറിയിയ്ക്കുന്നു. 


പ്രായമായവര്‍ക്ക് അവരുടെ സാമ്പത്തിക ആസൂത്രണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യത്തിൽ കൂടുതൽ വരുമാനം നേടുന്നതിന് സഹായിക്കുന്നതിനായാണ് ഈ പ്രത്യേക നിരക്ക് അവതരിപ്പിച്ചിരിയ്ക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ ഒരു മത്സരാധിഷ്ഠിത പലിശ നിരക്ക് വാഗ്ദാനം ചെയ്തുകൊണ്ട് കൂടുതൽ വ്യക്തികളെ തങ്ങളുടെ ബാങ്കിലേയ്ക്ക് ആകര്‍ഷിക്കാനും കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നു. 


'ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് സ്ഥിരവും ആവർത്തിച്ചുള്ളതുമായ നിക്ഷേപങ്ങളുടെ മത്സര പലിശ നിരക്കുകൾക്ക് പുറമേ കറന്റ്, സേവിംഗ്സ് അക്കൗണ്ട്, സ്വർണ്ണത്തിന്മേലുള്ള വായ്പ, വസ്തുവിന്മേലുള്ള വായ്പ എന്നിവയുൾപ്പെടെ നിരവധി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇടപാടുകാരുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് ബാങ്ക് എന്നും മുന്‍ഗണന നല്‍കുന്നു', ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു


2022 മാർച്ച് 31-ന്, ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 32 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. കൂടാതെ 12,000-ലധികം ജീവനക്കാര്‍ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കില്‍ പ്രവര്‍ത്തിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.