ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മത്സരം വർധിച്ചുവരികയാണ്. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സിമ്പിൾ എനർജി തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടർ സിമ്പിൾ ഡോട്ട് വൺ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുകയാണ്. പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ എത്തുന്നതോടെ സെഗ്‌മെൻറിലെ മറ്റ് കമ്പനികളായ ഒലയ്ക്കും ആതറിനും മത്സരം കൂടുതൽ കടുക്കും. 99,999 രൂപ പ്രാരംഭ വിലയിലാണ് കമ്പനി ഈ സ്കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്ക് ഈ സ്കൂട്ടർ ബുക്ക് ചെയ്യാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും ഇതേ വിലയിൽ സ്കൂട്ടർ ലഭിക്കുന്നത്. സമീപഭാവിയിൽ കമ്പനി  സ്കൂട്ടറിൻറെ വില വർദ്ധിപ്പിക്കുമെന്ന് വ്യക്തമാണ്. പുതിയ ഉപഭോക്താക്കൾക്ക് ഇതിന്റെ വില ജനുവരിയിൽ പ്രഖ്യാപിക്കും. കമ്പനിയുടെ ആദ്യ സ്‌കൂട്ടറിലേത് പോലെ സ്ഥിരമായ ബാറ്ററി ബാക്ക് ഉള്ള സ്കൂട്ടറായിരിക്കും ഇത്.


ബാറ്ററിയും പ്രകടനവും


 3.7 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് സിമ്പിൾ ഡോട്ട് വണ്ണിൽ, കമ്പനി നൽകിയിട്ടുണ്ട്. ഒറ്റ ചാർജിൽ 151 കിലോമീറ്റർ വരെ റേഞ്ച് കമ്പനി ഇതിന് അവകാശപ്പെടുന്നു. ആകെ 4 നിറങ്ങളിൽ (നമ്മ റെഡ്, ബ്രേസൻ ബ്ലാക്ക്, ഗ്രേസ് വൈറ്റ്, അസൂർ ബ്ലൂ) എന്നവയിൽ സ്കൂട്ടർ ലഭ്യമാണ്,  750W ചാർജറാണ് ഇതിനുള്ളത്. സ്‌കൂട്ടർ ഘട്ടം ഘട്ടമായി ഉപഭോക്താക്കളിലേക്ക് എത്തും, ഡെലിവറി ആദ്യം ബെംഗളൂരുവിൽ നിന്നായിരിക്കും തുടങ്ങുക.


വേഗത


72 എൻഎം ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന  8.5 കിലോവാട്ട് ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 12 ഇഞ്ച് വീലുകളുള്ള ഈ സ്‌കൂട്ടറിന് പ്രത്യേകം രൂപകല്പന ചെയ്ത ട്യൂബ് ലെസ് ടയറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെറും 2.77 സെക്കന്റുകൾ കൊണ്ട് മണിക്കൂറിൽ  40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ സ്കൂട്ടറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സീറ്റിനടിയിൽ 35 ലിറ്റർ  സ്റ്റോറേജും സ്കൂട്ടറിന് നൽകിയിട്ടുണ്ട്, ഇതിൽ നിങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ സൂക്ഷിക്കാം. കൂടാതെ, ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മറ്റ് സവിശേഷതകളും പ്രവർത്തിപ്പിക്കുന്നതിന് ആപ്പ് കണക്റ്റിവിറ്റി സൗകര്യവും നൽകിയിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.