Latest Fixed Deposit Scheme in Bhandhan Bank:  പുതുവർഷത്തോടനുബന്ധിച്ച് മുതിർന്ന പൗരന്മാർക്ക് വലിയ സമ്മാനം നൽകുകയാണ്  സ്വകാര്യ മേഖല ബാങ്കായ ബന്ധൻ ബാങ്ക്. ബാങ്കിൻറെ 500 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് പ്രതിവർഷം 8.35% പലിശ നൽകുന്ന 'ഇൻസ്‌പയർ' സ്ഥിര നിക്ഷേപ പദ്ധതി ബാങ്ക് ആരംഭിച്ചു. ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾക്കൊപ്പം വിപുലമായ ബാങ്കിംഗ് അനുഭവവും 'ഇൻസ്‌പയർ' നൽകുമെന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുൻഗണനാ പലിശ നിരക്കുകൾ,ബാങ്കിംഗ് സേവനങ്ങൾ, ഡോർ സ്റ്റെപ്പ് ബാങ്കിംഗ് സൗകര്യങ്ങൾ തുടങ്ങിയ ആനുകൂല്യങ്ങൾ ബാങ്കിന്റെ 'മുതിർന്ന പൗരൻമാർക്ക്' ലഭിക്കും. ബന്ധൻ ബാങ്ക് മുതിർന്ന പൗരന്മാർക്ക് എഫ്ഡിയിൽ ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.  500 ദിവസത്തേക്ക് എഫ്ഡി ഇട്ടാൽ 8.35% പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് ടാക്‌സ് സേവർ എഫ്‌ഡിക്ക് 7.5% പലിശ നിരക്ക് പ്രയോജനപ്പെടുത്താമെന്ന് ബാങ്ക് അറിയിച്ചു.


മുതിർന്ന പൗരന്മാർക്ക് ഈ ആനുകൂല്യങ്ങൾ


'ഇൻസ്‌പയറിൽ മരുന്നുകൾ വാങ്ങുന്നതിന് പ്രത്യേക കിഴിവ്, രോഗനിർണയ സേവനങ്ങൾ, വൈദ്യചികിത്സ തുടങ്ങിയ ലൈഫ് കെയർ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്ന് ബാങ്ക് അറിയിച്ചു. കൂടാതെ, പങ്കാളി ഹെൽത്ത് കെയർ സർവീസ് പ്രൊവൈഡർമാർ മുഖേന ഡോക്ടറുടെ കൺസൾട്ടേഷൻ, മെഡിക്കൽ ചെക്കപ്പുകൾ, ഡെന്റൽ കെയർ എന്നിവയിൽ ഇളവുകളും നൽകുന്നു. മുതിർന്ന പൗരൻമാരുടെ ബാങ്കിംഗ് അനുഭവം സുഗമമാക്കുന്നതിന് ഒരു ഫോൺ ബാങ്കിംഗ് ഓഫീസറിലേക്കുള്ള നേരിട്ടുള്ള ആക്‌സസ് പോലുള്ള അധിക സവിശേഷതകൾ ചേർക്കാനും ബാങ്ക് പദ്ധതിയിടുന്നു.



 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.