തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി. ഓ​ഗസ്റ്റ് 5 തിങ്കളാഴ്ചയായ ഇന്ന് വൻ തകർച്ചയാണ് ഓഹരി വിപണി നേരിട്ടിരിക്കുന്നത്. സെൻസെക്‌സ് 1.57 ശതമാനം താഴ്ന്ന് 79,707.96ലും നിഫ്റ്റി 378.00 പോയിൻ്റ് അഥവാ 1.53 ശതമാനം ഇടിഞ്ഞ് 24,339.70ലുമാണ് വ്യാപാരം തുറന്നത്. യുഎസിലെ വർദ്ധിച്ചുവരുന്ന തൊഴിൽ മാന്ദ്യ ഭീതിയുൾപ്പെടെ വിവിധ കാരണങ്ങളാണ് വിപണിയുടെ ഇടിവിലേക്ക് നയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെൻസെക്സും നിഫ്റ്റിയും ഇടിയാനുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...


യുഎസ് മാന്ദ്യം


യുഎസിലെ തൊഴിൽ മാന്ദ്യം അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമോയെന്ന ആശങ്ക ആ​ഗോള വിപണികളെ ഒന്നടങ്കം ബാധിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ ഓഹരി വിപണികളുടെ തകർച്ചയ്ക്കും കാരണമായി. ഏറ്റവും പുതിയ പേറോൾ ഡാറ്റ പ്രകാരം ജൂലൈ മാസത്തിൽ യുഎസിൽ തൊഴിലവസരങ്ങൾ വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ജൂണിൽ 4.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ജൂലൈ ആയപ്പോൾ 4.3 ശതമാനമായി. ഇത് 2021ന് ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്. തുടർച്ചയായ നാലാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത്.


ബാങ്ക് ഓഫ് ജപ്പാൻ നയം മാറ്റം


യുഎസ് ഡോളറിനെതിരെ ജാപ്പനീസ് യെൻ മൂല്യം ഉയർത്തി ബാങ്ക് ഓഫ് ജപ്പാൻ അതിൻ്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് ഉയർത്തി. ഇത് ജാപ്പനീസ് വിപണിയായ നിക്കിയെയും പിടിച്ചുലച്ചു.


Also Read: Today's Gold Rate: തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; നിരക്ക് അറിയാം


 


ഇറാൻ-ഇസ്രായേൽ സംഘർഷം


ഹമാസ് തലവനെയും ഹിസ്ബുള്ളയുടെ സൈനിക മേധാവിയെയും ഇസ്രായേൽ കൊലപ്പെടുത്തിയതിന് തിരിച്ചടി നൽകുമെന്ന് ഇറാനും ഹമാസും ഹിസ്ബുള്ളയും വ്യക്തമാക്കിയത് ആ​ഗോളതലത്തിൽ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഈ സംഘർഷം എണ്ണ വില ഉയരാൻ ഇടയാക്കും. 8 മാസത്തെ ഏറ്റവും താഴ്ന്ന വിലയിലാണ് ഇപ്പേൾ എണ്ണ വില.


ടെപ്പിഡ് ക്വാർട്ടർ 1 ഫലങ്ങൾ


ജൂണിൽ അവസാനിച്ച പാദത്തിലെ വരുമാന വളർച്ച ഏറെ ദുർബലമാണ്. രണ്ട് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.