Crime News: ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന് മുത്തശ്ശി; സംഭവം കർണ്ണാടകയിൽ
Murder: ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്‌ന തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. സംശയം തോന്നിയ നാഗരത്‌ന പോലീസില്‍ പരാതി നല്‍കി.
ബെംഗളൂരു: കര്‍ണാടകത്തിലെ ഗദഗില്‍ ഒമ്പതുമാസം പ്രായമായ ആണ്‍ കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ചുകൊന്ന് കുഴിച്ചുമൂടി. ഗദഗ് ഗജേന്ദ്രഗാഡ് പുര്‍ത്തഗേരി സ്വദേശി കലാകേശ്-നാഗരത്‌ന ദമ്പതിമാരുടെ മകന്‍ അദ്വികിനെയാണ് മുത്തശ്ശി കൊന്നത്. സംഭവത്തില്‍ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ പോലീസ് അറസ്റ്റു ചെയ്തു.
Also Read: അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; ഒരാളുടെ നില ഗുരുതരം
ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്‌ന തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. സംശയം തോന്നിയ നാഗരത്‌ന പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിനു സമീപത്തെ മാവിന്‍ ചുവട്ടില്‍ കുഴിച്ചു മൂടിയനിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ തെളിയും; മഹാധനയോഗം ഇവരെ കോടീശ്വരരാക്കും!
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയപ്പോഴാണ് സംഭവം പുറത്തുവരുന്നത്. നേരത്തെയും അടയ്ക്കയും ഇലകളും കുഞ്ഞിന്റെ വായില്‍ തിരുകി കൊലപ്പെടുത്താന്‍ സരോജ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. പ്രസവത്തിനു ശേഷം അഞ്ചുമാസം കഴിഞ്ഞാണ് സ്വന്തം വീട്ടില്‍ നിന്നും നാഗരത്‌ന കുഞ്ഞിനൊപ്പം ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. കുഞ്ഞ് ജനിച്ചതില്‍ സരോജ നാഗരത്‌നയോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മകന് കുഞ്ഞുണ്ടായത് ഇഷ്ടമാകാത്തതിനാല്‍ സരോജ കൊല നടത്തുകയായിരുവെന്നാണ് നാഗരത്‌ന പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...