നിത അംബാനി ദിവസവും ചായ കുടിക്കുന്നത് 1.5 കോടി രൂപ വില വരുന്ന ചായ സെറ്റിൽ; ജപ്പാനിൽ നിന്നുമെത്തിച്ച ചായ കപ്പിന്റെ പ്രത്യേകത ഇതാണ്
Nita Ambani Tea Set Price : ചായ സെറ്റിലെ ഒരു കപ്പിന് മൂന്ന് ലക്ഷം രൂപയോളം വില വരും
ശതകോടീശ്വരന്മാരുടെ ദൈന്യദിനം ജീവിതം എങ്ങനെ പോകുന്നതെന്ന് അറിയാൻ പലർക്കും ഒരു ആഗ്രഹം ഉണ്ടായിരിക്കും. അവർ ഉപയോഗിക്കുന്ന എന്ത് ചെറിയ സാധനം പോലുമാണെങ്കിലും അവ എത്രത്തോളം മൂല്യമേറിയതാണ് മനസ്സിൽ പോലും ചിന്തിക്കാൻ സാധിക്കില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ് മുകേഷ് അംബാനി, അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിയുടെ ആഢംബര ജീവിതം ഏതൊരു വ്യക്തിയെയും കൊതിപ്പിക്കുന്നതാണ്. അതിപ്പോൾ ഒരു ദിവസം ആരംഭിക്കുന്ന ചായ കുടിയിൽ പോലും നിത അംബാനിയുടെ ആഢംബര ജീവിതം പ്രത്യേകം എടുത്ത പറയേണ്ടി വരും.
വളരെ വിലയേറിയ ഒരു കപ്പിലാണ് നിത അംബാനി എല്ലാ ദിവസവും ചായ കുടിക്കുന്നത്. ആ കപ്പിന്റെ വില 3 ലക്ഷം രൂപയോളം വരും. ജാപ്പനീസ് ക്രൊക്കെറി കമ്പനിയായ നോയിർടെക് നിർമിക്കുന്ന പ്രത്യേക കപ്പിലാണ് നിത അംബാനി ചായ കുടിക്കുന്നത്. മൂന്ന് ലക്ഷം രൂപ വരുന്ന ഒരു ചായ കപ്പിന്റെ മുഴുവൻ സെറ്റിന് 1.5 കോടി രൂപയാണ് വില.
ചൈനീസ് പ്രത്യേത സെറാമിക് പോർസെലീൻ ചേർത്താണ് ഈ കപ്പുകൾ നിർമിക്കുന്നത്. കൂടാതെ കപ്പുകൾക്ക് ചുറ്റും സ്വർണ്ണം പ്ലാറ്റിനം എന്നിവ കൊണ്ടുള്ള പ്രത്യേക കവറിങ്ങും ഉണ്ടാകും. ചായ കപ്പിൽ മാത്രമല്ല, അംബാനി കുടുംബ ഭക്ഷണം അങ്ങനെ എല്ലാ മേഖലയിലും വളരെ വിലയേറി ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
തങ്ങളുടെ ഭക്ഷണശൈലി പരമ്പരഗത ഗുജറാത്തി രീതിയിലാണെങ്കിലും അവയെല്ലാം വളരെ വിലയേറിയതും സുരക്ഷിതവുമാണെന്നും ഉറപ്പ് വരുത്തിയാണ് ഭക്ഷിക്കാറുള്ളത്. സാധാരണയായി പരപ്പ്, റൊട്ടി, ചോറ്, മറ്റ് പച്ചക്കറികൾ ചേർന്ന് ഭക്ഷണ വിഭവമാണ് അംബാനി കുടുംബം ഭക്ഷിക്കാറുള്ളത്.
ഫാഷൻ പേജ് ത്രി വാർത്ത കോളങ്ങളിൽ നിത അംബാനി ഇടം പിടിക്കാറുണ്ട്. ആഢംബരമായി തുണിത്തരങ്ങൾ, ഔട്ട്ഫിറ്റുകൾ മറ്റ് വിലയേറ വസ്തുവകകൾ നിത അംബാനിയെ പേജ് ത്രീ കോളങ്ങളിൽ ഇടം നൽകുന്നത്. ലോകത്തിലെ ഏറ്റവും വലിയേറിയ സാരിയുടെ ഉടമയും കൂടിയാണ് നിത അംബാനി. 40 ലക്ഷം രൂപ വില വരുന്ന സാരിയാണ് നിത അംബാനി ധരിച്ചിട്ടുള്ളത്. 90 കോടി രൂപ വില വരുന്ന ലെഹങ്ക തന്റെ കല്യാണത്തിന് ധരിച്ച് അംബാനി പുത്രിയും വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...