ATM Cash Withdrawal: എടിഎമ്മിൽ  (ATM) നിന്ന് പണം പിൻവലിക്കുന്നത് Cash transaction) 2022 മുതൽ കൂടുതൽ ചെലവേറിയതാകും. സൗജന്യ എടിഎം ഇടപാട് പരിധി കഴിഞ്ഞാൽ അടുത്ത മാസം മുതൽ എടിഎം ഉപയോക്താക്കൾ കൂടുതൽ ചാർജുകൾ നൽകേണ്ടി വരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ഈടാക്കുന്നത് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉയോഗിച്ച് നടത്താൻ ആകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാലാണ്. നേരത്തെ തന്നെ ആര്‍ബിഐ (RBI) നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ ബാങ്കുകളുടെ നിരക്ക് വര്‍ധന 2022 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകൾ. 


Also Read: HDFC Fixed Deposit Alert..! എല്ലാ ബാങ്കുകളും FD പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ വര്‍ദ്ധിപ്പിച്ച് HDFC ബാങ്ക്..! അറിയാം പുതുക്കിയ നിരക്കുകള്‍


റിസർവ് ബാങ്കിന്റെ (RBI) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആക്‌സിസ് ബാങ്കിന്റെയോ മറ്റ് ബാങ്കുകളുടെയോ എടിഎമ്മുകളിൽ നിന്നും സൗജന്യ പരിധിക്ക് (ATM Cash Withdrawal) മുകളിലുള്ള സാമ്പത്തിക ഇടപാടുകൾക്കുള്ള ചാർജ്ജ് 21 രൂപയും ജിഎസ്‌ടിയും ആയിരിക്കുമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചു. ഈ പുതുക്കിയ നിരക്കുകൾ 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.


അടുത്ത മാസം മുതൽ ചാർജ്ജ് വളരെയധികം വർദ്ധിക്കും


ഇതുവരെ സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കടന്നുള്ള ഇടപാടിന് ഉപഭോക്താക്കൾ 20 രൂപയാണ് നൽകേണ്ടിയിരുന്നത്.  എന്നാൽ ഇത് അടുത്ത മാസം മുതൽ 21 രൂപയും ജിഎസ്ടിയും ചേർത്ത് നൽകേണ്ടി വരും.   ഉയർന്ന ഇന്റർചേഞ്ച് ഫീസ് ഈടാക്കുന്നതിന് ബാങ്കുകൾക്ക് അനുമതിയുള്ളതിനാലാണിത്.


Also Read: Viral Video: പെരുമ്പാമ്പിന് മുന്നിൽ പെട്ട കുട്ടി, പിന്നീട് നടന്നത്..!


ഒരു മാസം 5 ഇടപാടുകൾ സൗജന്യം


നിങ്ങൾക്ക് നിങ്ങളുടെ ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന്  മാസവും അഞ്ച് സൗജന്യ ഇടപാടുകൾ നടത്താം.  പണ ഇടപാടുകൾക്ക് പുറമെ മിനി സ്റ്റേറ്റ്മെന്റ് എടുക്കൽ, ബാലൻസ് പരിശോധന തുടങ്ങിയ ഇടപാടുകളും ഉൾപ്പെടും. 


മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് 3 സൗജന്യ ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളിൽ 5 ഇടപാടുകളും നടത്താൻ ഉപഭോക്താക്കൾക്ക് അനുമതി നൽകിയിട്ടുണ്ട്.


Also Read: Solar Eclipse 2021: 'ഗ്രഹണ ദോഷം' അകറ്റാൻ ഇന്നത്തെ സൂര്യഗ്രഹണം ഉത്തമം, അറിയാം വിശേഷ ഉപായങ്ങൾ 


 


ഇന്റർചേഞ്ച് ട്രാൻസാക്ഷൻ ഫീയും വർധിപ്പിച്ചു


ഇതുകൂടാതെ ഓരോ പണമിടപാടിനും ഇന്റർചേഞ്ച് ഫീസ് വർധിപ്പിക്കാനും ആർബിഐ അനുമതി നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകൾക്കുള്ള ഫീസ് 15 രൂപയിൽ നിന്ന് 17 രൂപയാക്കിയിട്ടുണ്ട്. അതുപോലെ സാമ്പത്തികേതര ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് 5 രൂപയിൽ നിന്ന് 6 രൂപയാക്കിയിരുന്നു. ഇത് 2021 ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.