SBI, HDFC , ICICI , കാനറ ബാങ്ക്, PNB എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ബാങ്കുകൾ തങ്ങളുടെ NRE അക്കൗണ്ടുകൾക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്.7.75 ശതമാനം വരെയും പലിശ നിങ്ങൾക്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നൽകുന്ന ബാങ്കുകൾ ഇതിലുണ്ട്. നിഷ്കർഷിച്ചിരിക്കുന്ന കാലാവധിയിൽ എഫ്ഡിയിട്ടാൽ മികച്ച നേട്ടം കൊയ്യാനാവും. വിവിധ ബാങ്കുകളുടെ പലിശ നിരക്ക് ചുവടെ നൽകിയിരിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


രണ്ട് കോടിയിൽ താഴെയുള്ള തുകകൾക്ക് എസ്ബിഐ 6.50% മുതൽ 7.10% വരെയും രണ്ട് കോടിയിൽ കൂടുതലുള്ള തുകകൾക്ക് 6.00% മുതൽ 6.75% വരെയും പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ നിരക്കുകൾ 2023 ഫെബ്രുവരി 15-ന് നടപ്പിലാക്കി.


എച്ച്‌ഡിഎഫ്‌സി 


എച്ച്‌ഡിഎഫ്‌സി ബാങ്ക് രണ്ട് കോടിയിൽ താഴെയുള്ള തുകകൾക്ക് 6.60% മുതൽ 7.10% വരെയും രണ്ട് കോടിയിൽ കൂടുതലുള്ള തുകകൾക്ക് 7.10% മുതൽ 7.75% വരെയും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ നിരക്കുകൾ 2023 ഫെബ്രുവരി 21-ന് ഉൾപ്പെടുത്തിയിട്ടുണ്ട്.


പഞ്ചാബ് നാഷണൽ ബാങ്ക് (PNB)


PNB അതിന്റെ NRE FD നിരക്കുകൾ കഴിഞ്ഞ വർഷത്തെ 5.6% മുതൽ 6.75% വരെ വർദ്ധിപ്പിച്ച് നിലവിലെ നിരക്കായ 6.5% മുതൽ 7.25% വരെയാക്കി. ഈ പുതിയ നിരക്കുകൾ 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.


ഐസിഐസിഐ ബാങ്ക്


എൻആർഇ അക്കൗണ്ടുകൾക്കുള്ള ഐസിഐസിഐ ബാങ്കിന്റെ സ്ഥിരനിക്ഷേപ നിരക്ക് 6.70% മുതൽ 7.10% വരെയാണ്. ഈ നിരക്കുകൾ 2023 ഫെബ്രുവരി 24 മുതൽ ബാധകമാണ്.


കാനറ ബാങ്ക്


കാനറ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് ഒരു വർഷം മുതൽ പത്ത് വർഷം വരെ 6.70% മുതൽ 7.25% വരെ പലിശ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. കാനറ ബാങ്കിന്റെ പുതിയ നിരക്കുകൾ 2023 ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വന്നു.നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവിധ ബാങ്കുകളുടെ പലിശ നിരക്കും കാലാവധിയും താരതമ്യം ചെയ്യുന്നത് നല്ലതാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.