ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറാണ്  ഒല എസ്1 പ്രോ. ലോഞ്ചിങ്ങ് മുതലിങ്ങോട്ട് വലിയ ഡിമാൻറാണ് വിപണിയിൽ വാഹനത്തിന് ലഭിക്കുന്നത്. അതിനിടയിൽ കമ്പനി സിഇഒ ഭവിഷ് അഗർവാൾ  പങ്ക് വെച്ച ട്വീറ്റിൽ ഒരു ഗംഭീര ഓഫർ ഉപഭോക്താക്കൾക്കായി മുന്നോട്ട് വെച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 നിങ്ങൾക്ക് പണമൊന്നും നൽകാതെ ഈ ഇ-സ്കൂട്ടർ സ്വന്തമാക്കാം.


താൻ പുതിയതും രസകരവുമായ ചില മീമുകൾ നിർമ്മിക്കാൻ ശ്രമിക്കുകയാണ് ഈ മീമുകളെല്ലാം പെട്രോൾ, ഐസിഇ വാഹനങ്ങളെ പറ്റിയാണ്. നിങ്ങളുടെ പക്കൽ അത്തരം മീമുകൾ ഉണ്ടെങ്കിൽ അത് ഷെയർ ചെയ്യുക. മികച്ച മീം ആരാണോ അവർക്ക് Ola S1 Pro പ്രത്യേക പതിപ്പ് തികച്ചും സൗജന്യമായി നൽകും അദ്ദേഹം ട്വീറ്റ് ചെയ്തു.


നേരത്തെയും ഇത്തരമൊരു ഓഫർ


ഇതിന് മുമ്പും ഭവിഷ് ഇത്തരമൊരു ഓഫർ നൽകിയിട്ടുണ്ട്. ഹോളിക്ക് മുമ്പ്, സ്‌കൂട്ടറുകളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്ത്, ഹോളി പതിപ്പിനായി ഞങ്ങൾ 5 സ്‌കൂട്ടറുകൾ പ്രത്യേകം നിർമ്മിക്കുമെന്ന് ഭവിഷ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനിടയിൽ, ആളുകൾ എസ് 1-നൊപ്പം ഹോളി ആഘോഷിച്ചതിന്റെ വീഡിയോയും ഫോട്ടോയും കമന്റുകൾക്കൊപ്പം പങ്കിട്ടു. ഇതിൽ ഏറ്റവും മികച്ച 5 വീഡിയോകളും ഫോട്ടോകളും ഈ ഹോളി പതിപ്പിൽ സൗജന്യമായി നൽകിയിരുന്നു.


 



ഒല എസ്1 പ്രോ


4 kWh ലിഥിയം അയൺ ബാറ്ററിയിലാണ് എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടർ പ്രവർത്തിക്കുന്നത്. ഒരിക്കൽ ഫുൾ ചാർജ്ജ് ചെയ്‌താൽ ഏകദേശം 181 കിലോമീറ്റർ സ്‌കൂട്ടർ ഓടിക്കാം. 8.5 kW മോട്ടോറാണ് സ്കൂട്ടറിന് കരുത്ത് പകരുന്നത്, ഇതിന് പരമാവധി 11.3 bhp കരുത്ത് ഉത്പാദിപ്പിക്കാൻ കഴിയും. മണിക്കൂറിൽ 116 കിലോമീറ്റർ വേഗതയിൽ ഓടാനും ഈ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും. വെറും 2.9 സെക്കൻഡിൽ 0 മുതൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനും 4.5 സെക്കൻഡിൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സ്കൂട്ടറിന് ശേഷിയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.