രാജ്യം അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ചർച്ചയാകുന്നതിൽ പ്രധാന വിഷയങ്ങളിൽ ഒന്നാണ് പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കുന്നത്. ഇത് സംബന്ധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ആദ്യമായി പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. മാർച്ചിൽ രാജസ്ഥാനന്റെ വാർഷിക ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്ന് പഞ്ചാബ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ദേശീയ പെൻഷൻ സ്കീം (എൻപിഎസ്) നിർത്തലാക്കി പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കുമെന്നും പ്രഖ്യാപനം നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനങ്ങളുടെ പ്രഖ്യാപനത്തിന് പിന്നാലെ ജീവനക്കാരും ഇതെ ആവശ്യമാണ് ഉന്നയിക്കുന്നത്. ഇക്കാര്യം ജീവനക്കരുടെ സംഘടനകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും പ്രതികരണം മാത്രമുണ്ടായില്ല. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ജീവനക്കാരുടെ സംഘടനകളെ ഓൺലൈൻ യോഗത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ അത് നിരാകരിച്ച സംഘടനകൾ ധനമന്ത്രിയുമായി നേരിട്ട് യോഗം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 


ALSO READ : Loan Interest Rate: രണ്ട് ബാങ്കുകൾ തങ്ങളുടെ പലിശ നിരക്ക് ഉയർത്തി, ഇനി ലോണിന് അടവ് എത്രയാകും


എന്താണ് പഴയ പെൻഷൻ സ്കീം


സർവീസിൽ നിന്നും പിരിഞ്ഞതിന് ശേഷം ശമ്പളത്തിന്റെ പകുതി പെൻഷനായി നൽകുന്നതാണ് ഈ സ്കീമിന്റെ പ്രധാനം. ജെനറൽ പ്രൊവിഡന്റെ ഫണ്ട് (ജിപിഎഫ്), 20 ലക്ഷം രൂപ വരെ ഗ്രാറ്റ്യുറ്റി. ആറ് മാസം കൂടുമ്പോൾ ക്ഷാമബത്തയുടെ (ഡിഎ) വർധനവ് തുടങ്ങിയവയെല്ലാം പഴയ സ്കീമിന്റെ ഗുണങ്ങളാണ്. സർക്കാരിന്റെ ട്രെഷറി വഴിയാണ് പണമിടപാട്. കൂടാതെ പെൻഷൻ ഉപഭോക്താവ് മരണപ്പെട്ടാൽ ആ പെൻഷൻ തുക കുടുംബത്തിലെ മറ്റുള്ളവർക്ക് ലഭിക്കും. ഈ സ്കീമിനായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിക്കില്ല.


എന്താണ് പുതിയ പെൻഷൻ സ്കീം അല്ലെങ്കിൽ ദേശീയ പെൻഷൻ സ്കീം


2004ൽ എബി വാജ്പൈ സർക്കാരിന്റെ കാലത്താണ് ദേശീയ പെൻഷൻ സ്കീം അവതരിപ്പിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണെങ്കിലും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കും എൻപിഎസിൽ ചേരാം. ശമ്പളത്തിൽ നിന്നും പണം പിടിച്ച് സ്റ്റോക്ക് മാർക്കറ്റിലേക്ക് നിക്ഷേപിക്കുകയാണ്. പൂർണമായും സ്റ്റോക്ക് മാർക്കറ്റിന്റെ വളർച്ചയ്ക്ക് അടിസ്ഥാനപ്പെടുത്തിയാണ് എൻപിഎസ്. സർവീസിൽ നിന്നും പിരിയുമ്പോൾ പെൻഷൻ തുകയുടെ 40 ശതമാനം എൻപിഎസിൽ നിക്ഷേപിക്കണം. അതായത് ലഭിക്കുന്ന പെൻഷൻ തുകയും 60 ശതമാനം മാത്രം ലഭ്യമാകൂ. എൻപിഎസിനായി ജീവനക്കാർ തങ്ങളുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം സംഭാവന നൽകുന്നു. പെൻഷൻ ഉപഭോക്താവ് മരണപ്പെട്ടാൽ തുകയുടെ ആനുകൂല്യം ബന്ധക്കൾക്കോ മറ്റുള്ളവർക്ക് ലഭ്യമാകില്ല. ക്ഷാമബത്ത വർധനവ് ബാധകമല്ല 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.