FasTag eKYC Update: ഫാസ്‌ടാഗ് KYC അപ്ഡേറ്റ് ചെയ്യാന്‍ ഇനി ഒരു ദിവസം കൂടി മാത്രമാണ് ബാക്കി.  NHAI പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് ഫാസ്‌ടാഗ് KYC അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി ഫെബ്രുവരി 29 ആണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Rules Change From March 1, 2024: ഈ നിയമങ്ങൾ മാര്‍ച്ച്‌ 1 മുതല്‍ മാറുന്നു, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്


നിങ്ങളും ഒരു ഫാസ്ടാഗ് ഉപയോക്താവാണെങ്കിൽ സമയത്തിന് മുന്‍പ്  ഫാസ്‌ടാഗ് KYC അപ്ഡേറ്റ് ചെയ്യേണ്ടത് ആവശ്യമാണ്. അതായത്, മാര്‍ച്ച്‌ 1 ന് മുന്‍പായി Fastag KYC അപ്ഡേറ്റ് ചെയ്യാത്ത സഹാഹര്യത്തില്‍ നിങ്ങളുടെ  ഫാസ്‌ടാഗ് പ്രവർത്തനരഹിതമാകും എന്ന് മാത്രമല്ല യാത്രയ്ക്ക് തടസവും നേരിടാം.  ചില സാഹചര്യത്തില്‍ ഡബിള്‍ ടോള്‍ ടാക്സും ഈടാക്കാം. 


Also Read: Jharkhand Train Accident: ഝാര്‍ഖണ്ഡില്‍ വന്‍ ട്രെയിന്‍ ദുരന്തം, 12 പേര്‍ക്ക് ദാരുണാന്ത്യം  
 
മുന്‍പ്  ഫാസ്‌ടാഗ് KYC അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തിയതി ജനുവരി 31 ആയിരുന്നു.  പിന്നീട്  നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) Fastag KYC അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി നല്‍കുകയായിരുന്നു. 


NHAI മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2024 മാര്‍ച്ച്‌ 1 ന് ശേഷം KYC ഇല്ലാത്ത ഫാസ്‌ടാഗ് നിർജ്ജീവമാക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതായത്, മാര്‍ച്ച് 1ന് ശേഷവും നിങ്ങൾ KYC പൂര്‍ത്തിയാക്കിയില്ല എങ്കില്‍  നിങ്ങളുടെ Fastag പ്രവർത്തനരഹിതമാകും. 


KYC എങ്ങനെ അപ്ഡേറ്റ് ചെയ്യാം?


ഫാസ്‌റ്റാഗ്  KYC ഓണ്‍ ലൈനായി എങ്ങിനെ നടപ്പാക്കാം?  ഘട്ടം ഘട്ടമായുള്ള ഗൈഡ് ചുവടെ.. (Here is a step-by-step guide to update KYC FASTag)  


- ബാങ്ക് ലിങ്ക് ചെയ്ത ഫാസ്ടാഗ് വെബ്സൈറ്റ് സന്ദർശിക്കുക.


- നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ലഭിച്ച OTP നൽകുക.


- My Profile വിഭാഗത്തിലേക്ക് പോയി KYC ടാബിൽ ക്ലിക്ക് ചെയ്യുക.


- മേല്‍വിലാസ തെളിവ് പോലുള്ള ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച ശേഷം, Submit ബട്ടൺ ക്ലിക്കുചെയ്യുക.


ഈ രീതിയിൽ, KYC പൂർത്തിയാകും. KYC പേജ് നിങ്ങളുടെ KYC സ്റ്റാറ്റസ് കാണിക്കും.


ഫാസ്‌ടാഗ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം? (How to check Fastag status?)


fastag.ihmcl.com സന്ദർശിച്ച് നിങ്ങൾക്ക് ഫാസ്ടാഗ് സ്റ്റാറ്റസ് പരിശോധിക്കാം.


വെബ് പേജ് തുറക്കുമ്പോൾ, വെബ്‌സൈറ്റിന്‍റെ മുകളിൽ വലതുവശത്ത് കാണുന്ന ലോഗിൻ ടാബിൽ ക്ലിക്ക് ചെയ്യണം.


ലോഗിൻ ചെയ്യാൻ, ഒടിപിക്കായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകണം.


ലോഗിൻ ചെയ്‌ത ശേഷം, ഡാഷ്‌ബോർഡിലെ My Profile വിഭാഗത്തിൽ ക്ലിക്കുചെയ്യുക.


My Profile വിഭാഗത്തിൽ, നിങ്ങളുടെ ഫാസ്ടാഗിന്‍റെ KYC സ്റ്റാറ്റസും രജിസ്ട്രേഷൻ പ്രക്രിയയിൽ സമർപ്പിച്ച പ്രൊഫൈൽ വിശദാംശങ്ങളും നിങ്ങൾ കണ്ടെത്തും.


നിങ്ങളുടെ ബാങ്കിന്‍റെ വെബ്‌സൈറ്റിലും ഇതുതന്നെ ചെയ്യാം.


FASTag KYC-യ്ക്ക്  ആവശ്യമായ രേഖകൾ (Documents required for FASTag KYC) 


വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്


ഐഡന്‍റിറ്റി പ്രൂഫ്


വിലാസ തെളിവ്


ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ


പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ പാൻ കാർഡ് എന്നിവ ഐഡിക്കും വിലാസ തെളിവിനും ഉപയോഗിക്കാം.


ഫാസ്ടാഗിനെ കുറിച്ച്


ഹൈവേകളില്‍ യാത്ര ഏറെ സുഗമമാക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ടോൾ പ്ലാസകളിൽ ടോൾ ടാക്സ് അടയ്ക്കുന്നത് ലളിതമാക്കുകയും ഹൈവേകളിൽ അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണ് ഫാസ്ടാഗ്. ഇത് അനുബന്ധ അക്കൗണ്ടിൽ നിന്ന് ടോൾ തുക സ്വയമേവ ശേഖരിക്കുന്നു. 


റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫാസ്‌ടാഗ് പ്രവർത്തിക്കുന്നത്, യാത്രയ്ക്കിടയിലും ടോൾ ടാക്സ് പണം ശേഖരിക്കാൻ ഇത് സഹായിക്കുന്നു. ബാങ്ക് അക്കൗണ്ടുമായോ പ്രീപെയ്ഡ് കാർഡുമായോ ഇത് ലിങ്ക് ചെയ്‌തിരിക്കുന്നു.  ഫാസ്ടാഗ് സിസ്റ്റത്തിൽ, കാറിന്‍റെ വിൻഡ്ഷീൽഡിൽ ഒരു കോഡ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അത് എല്ലാ ടോൾ പ്ലാസയിലും സ്ഥാപിച്ചിരിയ്ക്കുന്ന ഒരു സ്കാനർ വായിക്കുന്നു. സ്കാനർ കോഡ് വിജയകരമായി വായിച്ചുകഴിഞ്ഞാൽ, അത് ബൂം ബാരിയർ തുറന്ന് വാഹനത്തെ കടന്നുപോകാൻ അനുവദിക്കുന്നു. ഒപ്പം  ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്നോ പ്രീപെയ്ഡ് കാർഡിൽ നിന്നോ ഉചിതമായ ടോൾ തുക കുറയ്ക്കുകയും ചെയ്യുന്നു.



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.