Paytm Share Crash: ഓഹരി വിപണിയിൽ കുറച്ച് നാളുകളായി ഗുരുതരമായ മൂല്യ തകർച്ചയിലാണ് പേടിഎം. ചൊവ്വാഴ്ച  500 രൂപയിൽ താഴെയാണ് പേടിഎമ്മിൻറെ ഓഹരി വ്യാപാരം.ഇതാദ്യമായാണ് 500-ൽ താഴെ ഷെയർ താഴുന്നത്.2021 നവംബറിൽ ഒരു ഓഹരിക്ക് 2150 രൂപ നിരക്കിൽ കമ്പനി ഒരു ഐപിഒ കൊണ്ടുവന്നിരുന്നു. എന്നാൽ 2150 രൂപയുടെ ഓഹരി ഇഷ്യൂ വിലയേക്കാൾ 78 ശതമാനം കുറഞ്ഞ് 477 രൂപയിലേക്ക് താഴ്ന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യമായി 500 രൂപ കുറഞ്ഞു


രാവിലെ  535 പേടിഎം ഓഹരി വ്യാപാരം ആരംഭിച്ചത്. എന്നാൽ നിമിഷങ്ങൾക്കകം 11 ശതമാനത്തിലധികം ഇടിഞ്ഞ് 500 രൂപ നിലവാരം തകർത്ത് 477 രൂപയെന്ന റെക്കോർഡ് താഴ്ചയിലേക്ക് സ്റ്റോക്ക് ഇടിഞ്ഞു. ഇതോടെ പേടിഎമ്മിന്റെ വിപണി മൂല്യവും 31,363 കോടി രൂപയായി കുറഞ്ഞു.


വൻകിട നിക്ഷേപകർ ഓഹരികൾ വിൽക്കുന്നു


ജാപ്പനീസ് നിക്ഷേപകരായ SoftBank ഒരു ബ്ലോക്ക് ഡീലിലൂടെ പേടിഎമ്മിലെ തങ്ങളുടെ ഓഹരികൾ വിറ്റതോടെ സ്റ്റോക്കിൽ വൻ വിൽപ്പനയാണ് നടന്നത്. 2022 നവംബർ 18-ന് പേടിഎമ്മിന്റെ ഐപിഒയ്ക്ക് മുമ്പ്, കമ്പനിയിൽ നിക്ഷേപിക്കുന്ന വൻകിട നിക്ഷേപകർക്കുള്ള ലോക്ക്-ഇൻ കാലയളവ് അവസാനിച്ചു. എന്നാൽ ഇതിനുശേഷം വൻകിട നിക്ഷേപകർ പേടിഎമ്മിന്റെ ഓഹരികൾ തുടർച്ചയായി വിൽക്കുന്നു.


നിക്ഷേപകർക്ക് 1.07 ലക്ഷം കോടി നഷ്ടം


ഫിൻടെക് കമ്പനിയായ പേടിഎമ്മിന്റെ ഐപിഒ കഴിഞ്ഞ വർഷം നവംബറിലാണ് വന്നത്. തുടർന്ന് ഓഹരി ഒന്നിന് 2150 രൂപ നിരക്കിൽ ഐപിഒയുമായി കമ്പനി എത്തി. എന്നാൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തതിന് ശേഷം പേടിഎമ്മിന്റെ ഓഹരികൾ ഇടിവ് തുടരുകയാണ്. 2150 രൂപയുടെ ഓഹരി ഇപ്പോൾ 477 രൂപയായി കുറഞ്ഞു. ഐപിഒ വിലയേക്കാൾ 78 ശതമാനത്തോളം ഇടിവാണ് ഓഹരിക്ക് ഉണ്ടായത്. പേടിഎം ഐപിഒ 2150 രൂപയ്ക്ക് കൊണ്ടുവന്നപ്പോൾ, അതിന്റെ വിപണി മൂല്യം 1.39 ലക്ഷം കോടി രൂപയായിരുന്നു, അത് ഇപ്പോൾ 31,363 കോടി രൂപയായി. അതായത് നിക്ഷേപകർക്ക് ഏകദേശം 1.07 ലക്ഷം കോടി നഷ്ടമുണ്ടായി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.