Fuel Price Hike: ഇന്ധന വില കുതിക്കുന്നു; ആറു ദിവസത്തിനിടെ വില വർധിച്ചത് അഞ്ചാം തവണ!
Petrol Diesel Price: ഇന്ധന വില കുതിക്കുന്നു (Fuel Price Hike). കഴിഞ്ഞ ആറു ദിവസമായി അഞ്ചാം തവണയാണ് ഇന്ന് ഇന്ധനവില വർധിച്ചത്. രാജ്യത്ത് അർധ രാത്രിയോടെയാണ് ഇന്ധന വില വീണ്ടും വർധിച്ചത്.
ന്യൂഡൽഹി: Petrol Diesel Price: ഇന്ധന വില കുതിക്കുന്നു (Fuel Price Hike). കഴിഞ്ഞ ആറു ദിവസമായി അഞ്ചാം തവണയാണ് ഇന്ന് ഇന്ധനവില വർധിച്ചത്. രാജ്യത്ത് അർധ രാത്രിയോടെയാണ് ഇന്ധന വില വീണ്ടും വർധിച്ചത്. ശരിക്കും പറഞ്ഞാൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോൾ, ഡീസൽ വില വർധനവ് ഊർജ്ജിതമായി നടക്കുകയാണ്.
137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച ഇന്ധന വില വർധനവ് തുടർച്ചയായ ആറ് ദിവസത്തിൽ അഞ്ചാം തവണയാണ് കൂടിയിരിക്കുന്നത്. ഇന്ന് ഒരു ലിറ്റർ ഡീസലിന് 58 പൈസയാണ് ഉയർത്തിയതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. അതുപോലെ പെട്രോൾ ലിറ്ററിന് 55 പൈസയും വർധിപ്പിച്ചിട്ടുണ്ട്.
Also Read: പെട്രോൾ ഡീസൽ വിലയിൽ ഇന്നും വർധനവ്; അഞ്ച് ദിവസത്തിനിടെ ഇത് നാലാമത്തെ വർദ്ധനവാണ്!
ഒരാഴ്ച പൂർത്തിയാകുന്നതിനിടെ അഞ്ച് തവണ വർധിച്ചതോടെ ഇന്ധനവില കുതിക്കുകയാണ്. ഇന്നലെ ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വർധിച്ചത്. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയുടെ വർധനവിന് കാരണമായേക്കാം.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വിലയിൽ ഇനിയും വർധനവ് ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
Also Read: Viral Video: രാജവെമ്പാലയോട് മുട്ടാൻ ചെന്ന ചേര, പിന്നെ സംഭവിച്ചത്..!
തിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിലിന്റെ വില 82 ഡോളറിനരികെയായിരുന്നുവെങ്കിൽ ഇപ്പോള്‍ ഇതിന്റെ വില 120 ഡോളറിന് അരികിലാണ് വില. അതുകൊണ്ടുതന്നെ വില ഇനിയും ഉയർന്നേക്കും. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 2.25 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യൻ രൂപ.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 50 പൈസയും ഡീസലിന് 55 പൈസയും വർധിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ പെട്രോളിന്റെ വില 99.11 രൂപയും ഡീസലിന്റെ വില 90.42 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 113.81 രൂപയും 98.05 രൂപയുമായി വർധിച്ചിട്ടുണ്ട്.
Also Read: രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്ന വാവ സുരേഷിന്റെ നേർക്ക് ഫണമുയർത്തി പാമ്പ്..!
റഷ്യ-യുക്രൈൻ യുദ്ധത്തിനിടയിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നതുമൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാൻ കമ്പനികൾ വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില ഇനിയും ഉയർത്തിയേക്കും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക