ന്യൂഡൽഹി: Petrol Diesel Price Hike: രാജ്യത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോൾ ലിറ്ററിന് 44 പൈസയും ഡീസല്‍ ലിറ്ററിന് 42 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസവും ഒരു ലിറ്റര്‍ ഡീസലിന് 85 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇന്ധനവില ഇങ്ങനെ കുതിക്കുമ്പോൾ ജനങ്ങൾക്കൊപ്പം നട്ടം തിരിയുകയാണ് പമ്പുടമകളും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് (Fuel Hike) 115.45 രൂപയും ഡീസലിന് 102.26 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.40 രൂപയുമാണ്.  ഇതാദ്യമായാണ് കൊച്ചിയിൽ ഡീസൽ വില 100 കടക്കുന്നത്.  ഇതോടെ 15 ദിവസത്തിനിടെ പെട്രോളിന് 9 .15 രൂപയും ഡീസലിന് 8.84 രൂപയുമാണ് വർധിച്ചത്. 


Also Read: Sri Lanka Crisis: ശ്രീലങ്കയിൽ കൂട്ടരാജി പ്രഖ്യാപിച്ച് മന്ത്രിമാർ; മഹിന്ദ രജപക്‌സെയുടെ മകനും രാജിവെച്ചു 


നീണ്ട ഇടവേളയ്ക്ക് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും ഉയരുകയാണ്. ഇങ്ങനെ ഇന്ധനവില ദിനംപ്രതി കുതിക്കുന്നത് രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വർധിക്കാൻ കാരണമായേക്കും.  137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച ഇന്ധന വില വർധനവ് തുടർച്ചയായി വർധിക്കുകയാണ്.


അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വിലയിൽ ഇനിയും വർധനവ് ഉണ്ടാകും എന്നാണ് റിപ്പോർട്ട്.  


Also Read: Viral Video: തന്റെ കഴിവുകൊണ്ട് ആനന്ദ് മഹീന്ദ്രയെ വിസ്മയിപ്പിച്ച് കുട്ടി!


തിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിലിന്റെ വില 82 ഡോളറിനരികെയായിരുന്നുവെങ്കിൽ ഇപ്പോള്‍ ഇതിന്റെ വില 120 ഡോളറിന് അരികിലാണ് വില. അതുകൊണ്ടുതന്നെ വില ഇനിയും ഉയർന്നേക്കും. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 2.25 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യൻ രൂപ.


രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിനും ഡീസലിനും 40 പൈസ വീതം വർധിച്ചിട്ടുണ്ട്.  ഇതോടെ ഇവിടെ പെട്രോളിന്റെ വില 103.81 രൂപയും ഡീസലിന്റെ വില 95.07 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 84, 40 പൈസ വർധിച്ച് 118.83 രൂപയും 103.07 രൂപയുമായിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക