യുപിഐ വഴി വിദേശത്ത് പണമിടപാട് നടത്താൻ സേവനം സജ്ജമാക്കി ഇന്ത്യൻ ഫിൻടെക് കമ്പനിയായ ഫോൺപെ. ഇന്ത്യയിൽ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ള യുപിഐ ഐഡി വെച്ച് കൊണ്ട് തന്നെ ഉപയോക്താക്കൾക്ക് വിദേശത്ത് ഇനി പണമിടപാട് നടത്താൻ സാധിക്കും. നേരത്തെ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോകുന്നവർ ഇന്റർനാഷ്ണൽ ക്രെഡിറ്റ് കാർഡോ അല്ലെങ്കിൽ ഫോറെക്സ് കാർഡ് ഉപയോഗിച്ചാണ് പണമിടപാട് നടത്താൻ സാധിച്ചിരുന്നത്. എന്നാൽ ഫോൺപെയുടെ യുപിഐ സേവനം ഉപയോക്താവിന്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള പണം ഉപയോഗിച്ച് വിദേശ കറൻസിയിലേക്ക് വിനിമയം നടത്തി പണമിടപാട് നടത്താൻ സഹായിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ നേപ്പാൾ, ഭൂട്ടാൻ, യുഎഇ, മൗറീഷ്യസ് സിംഗപൂർ എന്നീ രാജ്യങ്ങളിലാണ് ഫോൺപെ സേവനം ഉറപ്പാക്കിയിരിക്കുന്നത്. വരും ദിനങ്ങളിൽ മറ്റ് രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്ന് ഫോൺപെ അറിയിച്ചു. ക്യുആർ കോഡ് ഉപയോഗിച്ചുകൊണ്ട് തന്നെ പണമിടപാട് നടത്താൻ സാധിക്കുന്നതാണ്.


ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് യുപിഐ സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും ഇതിലൂടെ ശ്രമിക്കും. ഇതൊരു ഗെയിചേഞ്ചർ ആയിരിക്കും. ഇന്ത്യൻ ജനത സഞ്ചരിക്കുന്ന വിദേശ രാജ്യങ്ങളിൽ പണമിടപാട് ഇന്റർനാഷ്ണൽ യുപിഐ സേവനത്തിലൂടെയാകുമെന്ന് ഫോൺപെയുടെ സഹസ്ഥാപകനും സിടിഒയുമായ രാഹുൽ ചഹരി പറഞ്ഞു.


ALSO READ : ചെറിയ തുകക്ക് പാസ്‌വേര്‍ഡ്‌ വേണ്ട, ഓൺലൈൻ പേയ്‌മെൻറിന് പുതിയ മാറ്റം


നിലവിൽ ഫോൺപെ സേവനം ഉറപ്പ് വരുത്തിയിരിക്കുന്ന വിദേശ രാജ്യങ്ങളിൽ കടകളും മറ്റ് കേന്ദ്രങ്ങളിലും യുപിഐ വഴി പണമിടപാട് നടത്താൻ സാധിക്കുന്നതാണ്. ഈ സേവനത്തിനായി പ്രധാനമായിട്ടും ചെയ്യേണ്ടത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇന്റർനാഷ്ണൽ യുപിഐയുമായി ബന്ധിപ്പിക്കുക. വിദേശത്തേക്ക് പോകുന്നതിന് മുമ്പോ അല്ലെങ്കിൽ അവിടെ എത്തിയതിന് ശേഷം നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട് ഇന്റർനാഷ്ണൽ യുപിഐയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നതാണ്. 


 6.39 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകൾ


ഇന്ത്യയിലെ ഏറ്റവും വലിയ UPI പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ് ഫോൺപെ. ഗൂഗിൾ പേ രണ്ടാമത്തെ വലിയ യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമാണ്.2022 ഡിസംബറിൽ 6.39 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകൾ ഫോൺപേയിൽ നിന്ന് നടന്നു. ഇതേ കാലയളവിൽ GPay 4.40 ലക്ഷം കോടി രൂപയുടെയും പേടിഎമ്മിൽ നിന്ന് 1.18 ലക്ഷം കോടി രൂപയുടെയും. ഭീം യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴി ഡിസംബറിൽ 8,400 കോടി രൂപയുടെയും ഇടപാടുകളുമാണ് നടന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.