2022 ജനുവരി ഒന്നിന് പിഎം കിസാൻ സമ്മാൻ നിധിയുടെ പത്താം ഗഡുവായ 2000 രൂപ  കർഷകർക്ക് ലഭിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാറിന്റെ പുതുവത്സര സമ്മാനമെന്ന നിലയിലായിരുന്നു പ്രഖ്യാപനം. എന്നാൽ, ഇപ്പോഴും ചില കർഷകരുടെ അക്കൗണ്ടിൽ ഈ പണം എത്തിയിട്ടില്ല. എന്തുകൊണ്ടാണ് തങ്ങളുടെ അക്കൗണ്ടുകളിൽ പണം എത്താത്തത് എന്ന ആശങ്കയിലാണ് കർഷകർ. ആശങ്കപ്പെടേണ്ട കാര്യമില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗഡു വിതരണം തുടങ്ങിയിട്ടും പത്താം ഗഡു തുക ഇതുവരെ അക്കൗണ്ടിൽ എത്താത്ത നിരവധി കർഷകർ രാജ്യത്തുണ്ട്. എന്തുകൊണ്ടാണ് തുക ലഭിക്കാത്തതെന്ന് പരിശോധിക്കുമ്പോൾ 'Coming Soon' എന്നായിരിക്കും കാണിക്കുക. ഇതിനർത്ഥം പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് താമസിയാതെ എത്തുമെന്നാണ്.


Also Read: PM Kisan ന്റെ എട്ടാം ഗഡു ഈ തീയതിക്കുള്ളിൽ ലഭിക്കും, അറിയാം.. 


ലിസ്റ്റിലെ നിങ്ങളുടെ പേര് ഇവിടെ പരിശോധിക്കാം


1. PM കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in സന്ദർശിക്കുക.
2. ഹോംപേജിൽ ഫാർമേഴ്സ് കോർണർ (Farmers Corner) എന്ന ഓപ്ഷൻ കാണാം.
3. ഇതിനുശേഷം, ഫാർമേഴ്സ് കോർണർ വിഭാഗത്തിൽ, നിങ്ങൾ ഗുണഭോക്താക്കളുടെ (Beneficiaries) പട്ടിക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
4. ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ നിന്ന് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നിവ തിരഞ്ഞെടുക്കുക.
5. Get Report എന്നതിൽ ക്ലിക്ക് ചെയ്യുക. അതിനുശേഷം, ഒരു പുതിയ സ്ക്രീൻ തുറക്കും. ഇതിൽ ഗുണഭോക്താക്കളുടെ പൂർണ്ണമായ ലിസ്റ്റ് ദൃശ്യമാകും, അതിൽ നിങ്ങളുടെ പേര് പരിശോധിക്കാം.


Also Read: PM Kisan: അടുത്ത ഗഡു മാർച്ചിൽ കിട്ടും! 2 മിനിട്ടിനുള്ളിൽ അറിയാം നിങ്ങളുടെ പേര് പട്ടികയിലുണ്ടോയെന്ന്


കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹെൽപ്പ് ലൈൻ നമ്പറും നൽകിയിട്ടുണ്ട്. കർഷകർക്ക് ഈ നമ്പറുകളിൽ പരാതികൾ രേഖപ്പെടുത്താം.


1. PM കിസാൻ ഹെൽപ്പ് ലൈൻ നമ്പർ:155261
2. PM കിസാൻ മറ്റൊരു ഹെൽപ്പ് ലൈൻ: 0120-6025109
3. PM കിസാൻ ലാൻഡ്‌ലൈൻ നമ്പറുകൾ: 011—23381092, 23382401
4. PM കിസാൻ ടോൾ ഫ്രീ നമ്പർ: 18001155266
5. പിഎം കിസാന്റെ പുതിയ ഹെൽപ്പ് ലൈൻ: 011-24300606
6. ഇ-മെയിൽ ഐഡി: pmkisan-ict@gov.in


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.