PM SVANidhi Scheme : വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായിട്ടുള്ള പിഎം സ്വാൻനിധി പദ്ധതി 2024 ഡിസംബർ വരെ നീട്ടി
PM SVANidhi Scheme കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വഴിയോര കച്ചടവക്കാരുടെ ക്ഷേമത്തിനായിട്ടാണ് കേന്ദ്ര സർക്കാർ സ്വാൻനിധി പദ്ധതി അവതരിപ്പിച്ചത്
ന്യൂ ഡൽഹി : വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായിട്ടുള്ള പ്രധാനമന്ത്രിയുടെ പിഎം സ്വാൻനിധി പദ്ധതി 2024 ഡിസംബർ വരെ നീട്ടി. കോവിഡ് കാലത്ത് ചെറുകിട കച്ചവടക്കാർക്കായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ അടിയന്തര സഹയാ പദ്ധതിയാണ് കേന്ദ്ര ക്യാബിനെറ്റ് 2024 അവസനം വരെ നീട്ടിയരിക്കുന്നത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സാമ്പത്തികകാര്യ ക്യാബിനെറ്റ് സമിതിയിലാണ് പദ്ധതി രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനമെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്തക്കളായ വഴിയോരകച്ചവടക്കാർക്ക് വായ്പ നൽകുന്നതിനായി കേന്ദ്രം തുക 8,100 കോടി രൂപയാക്കി ഉയർത്തി. ഏകദേശം 1.3 കോടി ജനങ്ങളാണ് ഈ പദ്ധതിയുടെ ഗുണഫലം അനഭവിക്കുന്നത്.
ALSO READ : PM Svanidhi Scheme ൽ നിന്നും എങ്ങനെ വായ്പ ലഭിക്കും? അറിയാം രജിസ്ട്രേഷൻ പ്രക്രിയ..
എന്താണ് പിഎം സ്വാൻനിധി പദ്ധതി?
കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വഴിയോര കച്ചടവക്കാരുടെ ക്ഷേമത്തിനായിട്ടാണ് കേന്ദ്ര സർക്കാർ സ്വാൻനിധി പദ്ധതി അവതരിപ്പിച്ചത്. പച്ചക്കറി-പഴ വർഗങ്ങൾ, തട്ടുകട, ചായകട, വഴിയോര തുണ്ണിക്കച്ചവടം തുടങ്ങിയ ചെറുകിട കച്ചവടക്കാരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ.
പദ്ധതി പ്രകാരം ഈ വിഭാഗത്തിൽ പെടുന്ന കച്ചവടക്കാർക്ക് 10,000 രൂപ വരെ വായ്പ ലഭിക്കുന്നതാണ്. വായ്പ തിരിച്ചടയ്ക്കാൻ ഒരു വർഷത്തെ കാലവധി ലഭിക്കും. കൂടാതെ സമയത്തോ അല്ലെങ്കിൽ നേരത്തെയോ വായ്പ തിരികെ അടയ്ക്കുന്നവർക്ക് ലോണിന്റെ 7 ശതമാനം പലിശ സബ്സിഡിയായി ലഭിക്കും. സബ്സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതാണ്. നേരത്തെ തന്നെ ലോൺ അടച്ച് തീരുന്നവർക്ക് പെനാൽറ്റി അടയ്ക്കേണ്ടി വരില്ലയെന്ന് സർക്കാർ ഉറപ്പ് നൽകുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.