നിക്ഷേപത്തിന്റെ സുരക്ഷയുടെ അടിസ്ഥാനത്തിലും ലാഭത്തിന്റെ അടിസ്ഥാനത്തിലും പോസ്‌റ്റോഫീസിന്റെ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത് താത്പര്യപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇപ്പോൾ ഉപഭോക്താക്കൾക്കായി പുതിയ നിരവധി പദ്ധതികൾ പോസ്റ്റോഫീസ് അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് മന്തിലി ഇൻകം സ്‌കീം. ഈ പദ്ധതി വഴി നിങ്ങൾ നിക്ഷേപിക്കുന്ന പണത്തിന്റെ പലിശ മാസാമാസം നിങ്ങൾക്ക് ലഭിക്കും. കൂടാതെ നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് പണം പിൻവലിക്കുകയും ചെയ്യാം.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് പോസ്റ്റോഫീസ്  മന്തിലി ഇൻകം സ്‌കീം?


 പോസ്റ്റോഫീസ്  മന്തിലി ഇൻകം സ്‌കീം പ്രകാരം ഒരാൾക്ക് ഏറ്റവും കുറഞ്ഞത് 1000 രൂപ മുതൽ നിക്ഷേപിക്കാൻ സാധിക്കും. ഒരാൾക്ക് ഏറ്റവും കൂടുതൽ നാലര ലക്ഷം രൂപവരെ നിക്ഷേപിക്കാം. എന്നാൽ ഇത് ജോയിന്റ് അക്കൗണ്ട് ആണെങ്കിൽ ഒരാൾക്ക് 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഒരു ജോയിന്റ് അക്കൗണ്ടിൽ ഏറ്റവും കൂടുതൽ ഉൾപ്പെടുത്താവുന്നത് മൂന്ന് പേറിയ വരെയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. 10 വയസ് മുതൽ  കുട്ടികൾക്കും പോസ്‌റ്റോഫീസിൽ അക്കൗണ്ട് ആരംഭിക്കാൻ കഴിയും.


ALSO READ: Indian Navy Recruitment 2022: ഇന്ത്യൻ നേവിയിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു; പത്താംക്ലാസും ഐടിഐയും യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം


പോസ്റ്റോഫീസ്  മന്തിലി ഇൻകം സ്‌കീം വഴി എത്ര പലിശ ലഭിക്കും


ഈ പദ്ധതി വഴി മാസമാസമാണ് പലിശ നൽകുന്നത്. നിലവിൽ 6.6 ശതമാനമാണ് ഒരു വർഷത്തേക്കുള്ള പലിശ. ഇത് സിംപിൾ ഇന്റെരെസ്റ്റ് രീതിയിലാണ് കണക്കാക്കുന്നത്. നിങ്ങൾ മാസാമാസം പലിശ പിൻവലിച്ചില്ലെങ്കിലും അതിന് കൂടുതൽ പലിശ ലഭിക്കില്ല. എന്നാൽ ആ പലിശയുൾപ്പടെ അവസാനം  പിൻവലിക്കാൻ സാധിക്കും.


പദ്ധതിയുടെ കാലാവധി 


പദ്ധതിയുടെ കാലാവധി 5 വർഷമാണ്. പദ്ധതി ആരംഭിച്ച് ആദ്യ ഒരുവർഷക്കാലത്ത് പണം പിൻവലിക്കാൻ കഴിയില്ല. ആദ്യ ഒന്ന് മുതൽ മൂന്ന് വര്ഷം വരെയുള്ള സമയത്ത് പണം പിൻവലിച്ചാൽ നിക്ഷേപ തുകയുടെ 2 ശതമാനം കുറച്ചതിന് ശേഷം മാത്രമേ പണം ലഭിക്കുകയുള്ളൂ.  എന്നാൽ 3 വര്ഷം മുതൽ 5 വര്ഷം വരെയുള്ള സമയത്ത് പണം പിൻവലിച്ചാൽ നിക്ഷേപ തുകയുടെ 1 ശതമാനം കുറയ്ക്കും 


മാസം എത്ര രൂപ ലഭിക്കും


MIS കാൽക്കുലേറ്റർ അനുസരിച്ച് 50,000 രൂപ നിക്ഷേപിക്കുന്ന ഒരാൾക്ക് ഒരു വര്ഷം 3375 രൂപ പലിശ ലഭിക്കും. അതായത് ഒരു മാസം 275 രൂപ പലിശയിനത്തിൽ ലഭിക്കും. ഇത് അനുസരിച്ച് 5 വർഷത്തേക്ക് 50000 രൂപയ്ക്ക് നിങ്ങൾക്ക് 16,500 രൂപ പലിശയിനത്തിൽ ലഭിക്കും. നിങ്ങൾ നാലര ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ  ഒരു വര്ഷം നിങ്ങളക്ക് 29700 രൂപ പലിശയിനത്തിൽ ലഭിക്കും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.