ഇന്ത്യയിലെ ജനപ്രിയ നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). ദീർഘകാലം നികുതി രഹിതമായ സേവിംഗ്സ് ഓപ്ഷനാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. പിപിഎഫ് അക്കൗണ്ട് ഉടമകൾ ഉയർന്ന പലിശ ലഭിക്കാൻ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള വിഹിതം ഏപ്രിൽ 5ന് മുമ്പ് നിക്ഷേപിക്കണം. എന്നതാണ് പുതിയ നിയമം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ-5 ന് ശേഷമുള്ള നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ മാത്രമെ ലഭിക്കും. ഒരു മാസത്തിന്റെ അഞ്ചാം തീയതിയും മാസാവസാനവും പിപിഎഫ് അക്കൗണ്ടിലെ ഏറ്റവും കുറഞ്ഞ ബാലൻസ് അടിസ്ഥാനമാക്കിയാണ് നിങ്ങൾക്കുള്ള പലിശ കണക്കാക്കുന്നത്. ഏപ്രിൽ 5-ന് മുമ്പായി പിപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപം ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണ്.


Also Read:  Career and Success Tips: കരിയറിൽ പുരോഗതി ലഭിക്കുന്നില്ലേ? ഉന്നത വിജയത്തിന് ഈ നടപടികള്‍ സ്വീകരിക്കാം 


ഏപ്രിൽ 4-ന് ഒരു PPF അക്കൗണ്ടിൽ 1.5 ലക്ഷം രൂപ നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക് വർഷം മുഴുവനും പ്രതിവർഷം 7.1% പലിശ നിരക്കിൽ 10,650 രൂപയാണ് പലിശ ലഭിക്കും. എന്നാൽ ഏപ്രിൽ 5-ന് ശേഷം നിക്ഷേപിച്ചാൽ, വ്യക്തിക്ക് 11 മാസത്തേക്ക് മാത്രമേ പലിശ ലഭിക്കൂ, അതായത് 9,763 രൂപ നഷ്ടമാകും.


എല്ലാ വർഷവും ഏപ്രിൽ 1 നും ഏപ്രിൽ 5 നും ഇടയിൽ 1.5 ലക്ഷം രൂപ നിക്ഷേപിച്ചാൽ 18,18,209 രൂപ പലിശയും 40,68,209 രൂപ മെച്യൂരിറ്റി തുകയും ലഭിക്കും. എന്നാൽ സാമ്പത്തിക വർഷത്തിൻറെ അവസാനം ഒറ്റത്തവണ നിക്ഷേപം നടത്തുന്നത് പലിശ നഷ്‌ടത്തിന് കാരണമാകും. 15 വർഷത്തിന് ശേഷം മെച്യൂരിറ്റി തുക 37,98,515 രൂപയായി കുറയും.


പ്രതിമാസ നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ


എല്ലാ സാമ്പത്തിക വർഷവും ഏപ്രിൽ 1-നും ഏപ്രിൽ 5-നും ഇടയിൽ PPF അക്കൗണ്ടിലേക്ക് ഒറ്റത്തവണ നിക്ഷേപം നടത്തുന്നതിലൂടെ പ്രതിമാസ നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ ലഭിക്കും. പ്രതിമാസം 12,500 രൂപ നിക്ഷേപിക്കുന്ന നിക്ഷേപകന് 39,44,599 രൂപ മെച്യൂരിറ്റി തുക ലഭിക്കും. മാത്രമല്ല ഏപ്രിൽ 1 നും ഏപ്രിൽ 5 നും ഇടയിൽ PPF അക്കൗണ്ടിലേക്ക് ഒറ്റത്തവണ നിക്ഷേപം നടത്തിയാൽ 1,23,610 രൂപ അധിക പലിശ ലഭിക്കും.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.