PPF Rules Update: പലിശ നിരക്ക് വർദ്ധന ഉടന്‍, നിയമങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍
ബാങ്ക് നിക്ഷേപങ്ങള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും പലിശ കുറഞ്ഞ സാഹചര്യത്തില്‍ ആളുകള്‍ ഇന്ന് കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങളാണ് തേടുന്നത്. താരമ്യേന കൂടുതല്‍ നേട്ടം നല്‍കുന്ന നിക്ഷേപങ്ങളാണ് PPF, സുകന്യ സമൃദ്ധി യോജന തുടങ്ങിയവ.
PPF Rules Update: ബാങ്ക് നിക്ഷേപങ്ങള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും പലിശ കുറഞ്ഞ സാഹചര്യത്തില്‍ ആളുകള്‍ ഇന്ന് കൂടുതല്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന നിക്ഷേപങ്ങളാണ് തേടുന്നത്. താരമ്യേന കൂടുതല്‍ നേട്ടം നല്‍കുന്ന നിക്ഷേപങ്ങളാണ് PPF, സുകന്യ സമൃദ്ധി യോജന തുടങ്ങിയവ.
നിങ്ങൾ PPF, സുകന്യ സമൃദ്ധി യോജന, NPS തുടങ്ങിയ സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുമ്പോള്‍ സർക്കാർ കാലാകാലങ്ങളിൽ നിയമങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
ഇത്തരം സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സാമ്പത്തിക വർഷത്തിന്‍റെ ഓരോ പാദത്തിലും സർക്കാർ അവലോകനം ചെയ്യും. കഴിഞ്ഞ ജൂൺ പാദത്തില്‍ നടത്തിയ അവലോകനത്തിൽ സർക്കാർ പലിശ നിരക്കില്‍ യാതൊരു മാറ്റവും വരുത്തിയിരുന്നില്ല. ഇത് കോടിക്കണക്കിന് നിക്ഷേപകരെ നിരാശരാക്കി. എങ്കിലും അടുത്ത പാദത്തില്‍ നിക്ഷേപകര്‍ക്ക് സന്തോഷ വാര്‍ത്ത ലഭിക്കുമെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നത്.
എന്നാല്‍, ഈ സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, നിയമമനുസരിച്ച് 50 രൂപയുടെ ഗുണിതങ്ങളായി വേണം ഇത്തരം പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍. ഈ തുക പ്രതിവർഷം കുറഞ്ഞത് 500 രൂപയോ അതിൽ കൂടുതലോ ആയിരിക്കണം. എന്നാൽ പിപിഎഫ് അക്കൗണ്ടിൽ നിങ്ങൾക്ക് മുഴുവൻ സാമ്പത്തിക വർഷം 1.5 ലക്ഷം വരെ നിക്ഷേപിക്കാം. ഇതിൽ നിങ്ങള്‍ക്ക് നികുതി ഇളവിന്‍റെ ആനുകൂല്യം ലഭിക്കും. ഇതുകൂടാതെ, നിങ്ങൾക്ക് മാസത്തിൽ ഒരിക്കൽ മാത്രമേ പിപിഎഫ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ കഴിയൂ.
പിപിഎഫിൽനിന്ന് നിങ്ങള്‍ക്ക് വായ്പ ലഭിക്കും, എന്നാല്‍, അതിനും ചില നിബന്ധനകള്‍ ഉണ്ട്. അതായത് നിങ്ങള്‍ വായ്പയ്ക്ക് അപേക്ഷിച്ച തീയതി മുതൽ രണ്ട് വർഷത്തിന് മുമ്പ് നിങ്ങളുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുകയുടെ 25% മാത്രമേ നിങ്ങൾക്ക് വായ്പ ലഭിക്കൂ. ലളിതമായ ഭാഷയിൽ പറഞ്ഞാല്‍, നിങ്ങൾ ലോണിന് അപേക്ഷിച്ചത് 2022 മാർച്ച് 31-നാണ്. ഇതിന് 2 വർഷം മുമ്പ് (2020 മാർച്ച് 31) PPF അക്കൗണ്ടിൽ ഒരു ലക്ഷം രൂപയുണ്ടെങ്കിൽ, അതിന്‍റെ 25% അതായത്, 25,000 രൂപ നിങ്ങള്‍ക്ക് വായ്പ ലഭിക്കും.
PPF വായ്പയുടെ പലിശ നിരക്ക് കുറച്ചു
പിപിഎഫ് അക്കൗണ്ടിലെ തുകയിൽ നിങ്ങൾക്ക് വായ്പയെടുക്കാം. അടുത്തിടെ ഈ പലിശ നിരക്ക് 2 ശതമാനത്തിൽ നിന്ന് 1 ശതമാനമായി കുറച്ചിരുന്നു. വായ്പയുടെ പ്രധാന തുക അടച്ച ശേഷം, നിങ്ങൾ രണ്ട് തവണയിൽ കൂടുതൽ പലിശ അടയ്‌ക്കേണ്ടിവരും. എല്ലാ മാസവും ഒന്നാം തീയതിയാണ് പലിശ കണക്കാക്കുന്നത്.
നിങ്ങൾക്ക് ഒരു ചെറിയ തുക ഉപയോഗിച്ച് PPF ആരംഭിക്കാം. കൂടാതെ, ഒരു വർഷത്തിൽ 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ നിക്ഷേപ പദ്ധതിയില്‍ നിങ്ങളുടെ പണം പൂർണ്ണമായും സുരക്ഷിതമാണ്. സർക്കാർ അടുത്തിടെ പിപിഎഫിന്‍റെ പലിശ നിരക്ക് 7.10 ശതമാനമായി നിലനിർത്തിയിരുന്നു.
15 വർഷമാണ് ഒരു നിക്ഷേപത്തിന്‍റെ കാലാവധി. എന്നാല്‍, അതിനുശേഷവും അക്കൗണ്ട് സജീവമായി തുടരും. അതായത്, 15 വർഷത്തേക്ക് നിക്ഷേപിച്ചതിന് ശേഷവും, നിങ്ങൾക്ക് നിക്ഷേപിക്കാൻ താൽപ്പര്യമില്ലെങ്കിൽ, നിക്ഷേപമില്ലാതെ നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് തുടരാം. 15 വർഷം പൂർത്തിയാകുമ്പോൾ ഈ അക്കൗണ്ടിൽ പണം നിക്ഷേപിക്കേണ്ടതില്ല. കാലാവധി പൂർത്തിയാകുമ്പോൾ PPF അക്കൗണ്ട് നീട്ടുന്നത് തിരഞ്ഞെടുത്ത് ഒരു സാമ്പത്തിക വർഷത്തിൽ ഒരിക്കൽ മാത്രമേ നിങ്ങൾക്ക് പണം പിൻവലിക്കാനാകൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...