Ramadan 2022: നോമ്പ് തുറക്കാൻ വിദേശ പഴങ്ങൾക്ക് ആവശ്യക്കാർ ഏറെ; കേരളത്തിൽ പഴങ്ങളുടെ മാർക്കറ്റിൽ വിദേശാധിപത്യം
എന്നാൽ ഈ പഴങ്ങളുടെ എല്ലാ സ്റ്റോക്കുകളും ഇറക്കുമതി ചെയ്യുന്നില്ല എന്നതാണ് ശ്രദ്ധേയം, ഈ വിദേശ ഇനങ്ങളിൽ ചിലത് ഇന്ത്യയുടെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
വിശുദ്ധ റമദാൻ മാസത്തിൽ നോമ്പ് തുറക്കാൻ പഴങ്ങൾക്ക് ആവശ്യക്കാരേറെയാണ്. വിദേശ ഇനങ്ങളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നവയുമാണ് ഈ വർഷം കേരളത്തിലെ വിപണി കീഴടക്കുന്നത്. വാസ്തവത്തിൽ, കേരളത്തിലെ പഴക്കടകളിൽ കേരളത്തിലെ പഴങ്ങൾ കണ്ടെത്താൻ പ്രയാസമാണ്.
ഇത്തവണയും ഏറ്റവും കൂടുതൽ ഡിമാൻഡ് ആന്ധ്രയിൽ കൂടുതലായി വളരുന്ന തണ്ണിമത്തന് തന്നെയാണെന്നും സാധാരണ ഇനത്തിന് പുറമേ, ഇറാനിയും മഞ്ഞ മാംസമുള്ളതുമായാ തണ്ണിമത്തന്നും ജനപ്രിയമാണെന്നാണ് പ്രാദേശിക വ്യാപാരികൾ പറയുന്നത്. കൂടാതെ നടസാല, മല്ലിക, പ്രിയൂർ, മാൽഗോവ, റൊമാനിയ, സേലം തുടങ്ങിയ മാമ്പഴങ്ങളാണ് പല ഉപഭോക്താക്കളും തേടുന്നതെന്നും വ്യാപാരി കൂട്ടിച്ചേർത്തു.
ALSO READ : റമദാൻ കാലത്ത് ഈന്തപ്പഴം പ്രധാനപ്പെട്ടതാകാൻ കാരണം ഇതാണ്....
ഇവയ്ക്കു പുറമെ ലഭ്യമായ മറ്റ് പഴങ്ങളിൽ റെഡ് ടർക്കി, ഇറാൻ, ഗ്രീൻ ഇനങ്ങളും ഇതിനോടകം വിപണി കീഴടക്കി കഴിഞ്ഞു. മൊറോക്കോയിൽ നിന്ന് ഇറക്കുമതി ചെയ്ത ഓറഞ്ച്; ഡ്രാഗൺ ഫ്രൂട്ട്; കിവി; സപ്പോട്ട; നെല്ലിക്ക; വെണ്ണ ഫലം; ഷാമം, പപ്പായ. 'ഗ്ലോബ്' എന്ന് പേരിട്ടിരിക്കുന്ന മുന്തിരിക്കും ആവശ്യക്കാർ ഏറെയാണ്.
എന്നാൽ ഈ പഴങ്ങളുടെ എല്ലാ സ്റ്റോക്കുകളും ഇറക്കുമതി ചെയ്യുന്നില്ല എന്നതാണ് ശ്രദ്ധേയം, ഈ വിദേശ ഇനങ്ങളിൽ ചിലത് ഇന്ത്യയുടെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ALSO READ : വ്രതവിശുദ്ധിയുടെ ആദ്യ വെള്ളിയാഴ്ച, പള്ളികള്‍ പ്രാര്‍ഥനാനിര്‍ഭരമായി
എന്നിരുന്നാലും, നാരങ്ങയുടെ വിലയിൽ കുത്തനെയുള്ള വർധനവാണ് ഇത്തവണ ഉണ്ടായിട്ടുളത്, അതുകൊണ്ടുതന്നെ നിരവധി ഉപഭോക്താക്കളെയാണ് നാരങ്ങ വാങ്ങുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടുള്ളതെന്നും വ്യാപാരികൾ അഭിപ്രായട്ടു. തിരൂർ മാർക്കറ്റിൽ ദിവസങ്ങൾക്ക് മുമ്പ് 120 രൂപയുണ്ടായിരുന്ന ഒരു കിലോ നാരങ്ങയ്ക്ക് വില ഉയർന്ന് ഇപ്പോൾ 200 രൂപയോളം ആയി എത്തി നിൽക്കുകയാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.