Jio Payment Solutions: ഓൺലൈൻ പേയ്മെന്റ് സേവന രംഗത്തേക്ക് ജിയോ; ആർബിഐയുടെ പച്ചക്കൊടി
Jio Financial Jio Payment Solutions: ജിയോ പേയ്മെന്റ് സൊലൂഷ്യൻസിന് ഓൺലൈൻ പേയ്മെന്റ് സേവനത്തിലേക്ക് കടക്കാൻ അനുമതി നൽകി ആർബിഐ.
ജിയോ ഫിനാൻഷ്യൽ സർവീസസിന് കീഴിലുള്ള ജിയോ പേയ്മെന്റ് സൊല്യൂഷൻസിന് (ജെപിഎസ്എൽ) ഓൺലൈൻ പേയ്മെന്റ് സേവനത്തിലേക്ക് കടക്കാൻ റിസർവ് ബാങ്കിന്റ അനുമതി ലഭിച്ചു. ഇതോടെ ജിയോ പേയ്മെന്റ് സൊലൂഷ്യൻസിന് യുപിഐ, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ഇ-വാലറ്റ് തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാനാകും.
പേടിഎം, ഗൂഗിൾപേ, ഫോൺപേ തുടങ്ങിയവയ്ക്ക് വൻ വെല്ലുവിളിയായാണ് ജിയോ ഓൺലൈൻ പേയ്മെന്റ് രംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ന് ജിയോഫിൻ ഓഹരിവിപണിയിൽ 2.87 ശതമാനം നേട്ടത്തോടെ 325.75 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ബാങ്ക് ഇതര സ്ഥാപനമായ ജിയോ ഫിനാൻഷ്യൽ സർവീസസും യുഎസ് രാജ്യാന്തര നിക്ഷേപക സ്ഥാപനമായ ബ്ലാക്ക്റോക്കും ചേർന്ന് രൂപീകരിച്ച രണ്ട് സംരംഭങ്ങൾക്ക് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു.
ALSO READ: കുറഞ്ഞ വിലയിൽ കിടിലൻ ലാപ്ടോപ്; ദീപാവലി ഓഫറുമായി ജിയോ ബുക്ക്
ജിയോ-ബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റ്, ജിയോ ബ്ലാക്ക്റോക്ക് ട്രസ്റ്റി എന്നിവയ്ക്കാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. ഇതോടെ ഇവയ്ക്ക് മൂച്വൽഫണ്ട് സേവന രംഗത്തേക്ക് പ്രവേശിക്കാനാകും. മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് മൂച്വൽഫണ്ട് രംഗത്തേക്കും കടക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.
തുല്യ ഓഹരി പങ്കാളിത്തത്തോടെ സംയുക്ത സംരംഭങ്ങൾ രൂപീകരിക്കാൻ കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക്റോക്കും തീരുമാനിച്ചത്. ഇരു കമ്പനികൾക്കും സെബിയുടെ അനുമതിയും അടുത്തിടെ ലഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.