Reserve Bank of India: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; വളർച്ചാ അനുമാനത്തിലും മാറ്റമില്ല
മറ്റ് ബാങ്കുകൾക്ക് ആർബിഐ നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.
ന്യൂഡൽഹി: തുടർച്ചയായി പത്താം തവണയും റിപ്പോ നിരക്ക് മാറ്റാതെ ആർബിഐ. 6.5 ശതമാനത്തിൽ തന്നെ റിപ്പോ നിരക്ക് നിലനിർത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്. ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ആർബിഐയുടെ ഈ നടപടി. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 7.2 ശതമാനമായി തന്നെ തുടരും. ഭക്ഷ്യ വിലക്കയറ്റത്തെ തുടർന്ന് സെപ്റ്റംബറിലെ വിലക്കയറ്റതോത് കൂടാൻ സാധ്യതയുണ്ടെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഗവർണർ ശക്തികാന്ത ദാസിൻ്റെ നേതൃത്വത്തിലുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ത്രിദിന അവലോകന യോഗത്തിലാണ് റിപ്പോ നിരക്ക് സംബന്ധിച്ചുള്ള തീരുമാനം വന്നത്. മൂന്ന് ആർബിഐ അംഗങ്ങളും മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്നതാണ് സമിതി. 2024-25 സാമ്പത്തിക വർഷത്തിലെ നാലാമത്തെ എംപിസി സെഷനായിരുന്നു ഇത്. ഈ വർഷം ആകെ ആറ് മീറ്റിംഗുകളുണ്ട്.
Also Read: Kerala Gold Rate: അൽപം ഒന്ന് കുറഞ്ഞിട്ടുണ്ട്! സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ, വില അറിയാം
വാണിജ്യ ബാങ്കുകള്‍ക്ക് ആർബിഐ നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ. 2023 ഫെബ്രുവരി മുതല്‍ ഇത് 6.5 ശതമാനത്തില്‍ തുടരുകയാണ്. 2023 ഫെബ്രുവരിയിലാണ് അവസാനമായി പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. 6.25 ശതമാനത്തില്‍ നിന്നാണ് 6.5 ശതമാനമായി ഉയര്‍ത്തിയത്.
ഈ സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ പ്രവചനം 4.5ശതമാനം തന്നെയാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതല്‍ വഷളായാല്‍ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില വീണ്ടും ഉയരും. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് പിന്നാലെ അസംസ്കൃത എണ്ണയുടെ വിലയില്‍ 10 ശതമാനത്തോളമാണ് വര്‍ധനയുണ്ടായിരിക്കുന്നത്. ഇത് വീണ്ടും പണപ്പെരുപ്പ നിരക്ക് ഉയരുന്നതിന് കാരണമാകും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ പണപ്പെരുപ്പം 5 ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.