ന്യൂഡൽ​ഹി: റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ. 0.50 ശതമാനമാണ് ഉയർത്തിയതെന്ന് ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഇതോടെ റിപ്പോ നിരക്ക് 4.4ൽ നിന്ന് 4.90 ശതമാനമായി ഉയർന്നു. കരുതല്‍ ധനാനുപാതം (സിആര്‍ആര്‍) 4.5 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലായി തുടരുന്നതിനെ തുടർന്നാണ് ആർബിഐ നടപടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോ നിരക്ക് ഉയർത്തിയതോടെ ബാങ്കുകളുടെ പലിശ നിരക്കും ഉയരും. റിപ്പോ നിരക്ക് ഇത്തവണ ഉയരുമെന്ന് ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിന് ശേഷം മെയ് മാസത്തിൽ ആർബിഐ റിപ്പോ നിരക്ക് കൂട്ടിയിരുന്നു. 0.40 ബേസിസ് പോയിന്റായിരുന്നു അന്ന്‌ റിസർവ് ബാങ്ക് ഉയർത്തിയത്. ആർബിഐ കൂട്ടിയപ്പോൾ റിപ്പോ നിരക്ക് ബാങ്കുകൾ വായ്പ നിക്ഷേപ പലിശകളും കൂട്ടിയിരുന്നു. ഇപ്പോൾ ജൂണിൽ 0.50 ബേസിസ് പോയിന്റും ഉയർത്തിയിരിക്കുകയാണ്. 


Also Read: RBI Recruitment 2022; ആർബിഐ ഗ്രേഡ് എ തസ്തിക; ക്യൂറേറ്റർ, ഫയർ ഓഫീസർ ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം


വാണിജ്യ ബാങ്കുകൾക്ക് ആവശ്യമുള്ളപ്പോൾ റിസർവ് ബാങ്ക് വായ്പ നൽകുന്ന നിരക്കാണ് റിപ്പോ. പണപ്പെരുപ്പം നിയന്ത്രിക്കാൻ സെൻട്രൽ ബാങ്ക് ഉപയോഗിക്കുന്നതാണിത്. ആർബിഐ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്ന നിരക്കാണ് റിവേഴ്സ് റിപ്പോ നിരക്ക്. നിലവിൽ റിപ്പോ നിരക്ക് 4.90 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാണ്. 2020 മെയ് മുതൽ റിവേഴ്സ് റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.