ന്യൂഡൽഹി: ഡിജിറ്റൽ കറൻസി (Digital Currency) പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി രബി ശങ്കർ. ഹോൾസെയ്ൽ, റീടെയ്ൽ വ്യാപാരങ്ങളിൽ ഉപയോഗിക്കാവുന്ന ഈ കറൻസികൾ ഉടൻ ഇറക്കുമെന്നും രബി ശങ്കർ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്. ഘട്ടംഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കും. ഇതിന്റെ ഉപയോഗം സംബന്ധിച്ച വിഷയങ്ങൾ നിരന്തരം പരിശോധിക്കും. ഇത്തരത്തിൽ ഈ സംവിധാനത്തിൽ തടസങ്ങൾ കുറയ്ക്കാനും പിന്നീട് തടസങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ.


ALSO READ: ATM Cash Withdrawal Fee: ATMലൂടെ പണം പിൻവലിക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ച് RBI, മാറ്റങ്ങള്‍ അറിയാം


ഒറ്റഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് ബാങ്കിങ് (Banking) രംഗത്തെയും പണ വ്യവസ്ഥയെയും ബാധിക്കുമെന്ന് രബി ശങ്കർ പറഞ്ഞു. ഡിജിറ്റൽ കറൻസിയുടെ ഭാവി, ടെക്നോളജി തുടങ്ങി വിവിധ കാര്യങ്ങൾ റിസർവ് ബാങ്ക് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.