ന്യൂഡല്‍ഹി: കോവിഡ്, ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ), പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും (ഡിആര്‍) മരവിപ്പിച്ചുവെന്ന തരത്തിലുള്ള സന്ദേശം സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒമിക്രോൺ വർധിച്ചുവരുന്നത് കണക്കിലെടുത്ത് ഏത് സാഹചര്യത്തെയും നേരിടാൻ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകേണ്ട ക്ഷാമബത്തയും കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് നിലവിലെ നിരക്കിൽ നൽകേണ്ട ആശ്വാസബത്തയും നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന തരത്തിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്. 


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷവാർത്ത! അറിയാം.. ഡിഎ കുടിശ്ശിക സംബന്ധിച്ച പുതിയ അപ്ഡേറ്റ്


എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജമാണെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ധനമന്ത്രാലയം ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് പിഐബി ട്വീറ്റിൽ പറയുന്നു. ഡിഎ, ഡിആര്‍ മരവിപ്പിക്കും എന്നതിനൊപ്പം മറ്റ് ചില നിര്‍ദേശങ്ങളും വ്യാജ ഉത്തരവിലുണ്ടായിരുന്നു. കോവിഡിനെ നേരിടുന്നതിനായി ഉചിതമായ തരത്തില്‍ സ്ഥലം മാറ്റം, നിയമനം, എന്നിവ നിയന്ത്രിക്കുമെന്നും വ്യാജ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.