Mumbai: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ  46-ാമത് വാര്‍ഷിക പൊതുയോഗം ഇന്ന് ആഗസ്റ്റ്‌ 28 ന് നടക്കും. സാമ്പത്തിക വിദഗ്ദ്ധരും നിക്ഷേപകരും ഒരേപോലെ ഉറ്റുനോക്കുന്ന ഈയോഗം വരും ആഴ്ചകളില്‍ ഓഹരി വിപണികളുടെ സ്വഭാവം നിര്‍ണ്ണയിക്കും എന്നാണ് വിലയിരുത്തല്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Ajit Pawar Big Revelation: ബിജെപി-ശിവസേന സർക്കാരിൽ ചേരാനുള്ള കാരണം വ്യക്തമാക്കി അജിത്‌ പവാര്‍
 


മുന്‍ വര്‍ഷങ്ങളിലെ  വാര്‍ഷിക പൊതുയോഗം കണക്കിലെടുക്കുമ്പോള്‍ പല നിര്‍ണ്ണായക പ്രഖ്യാപനങ്ങളും പുറത്തുവന്നത് ഈ അവസരത്തിലാണ്. അതായത്,  2023 ഡിസംബര്‍ ആകുമ്പോഴേക്കും രാജ്യമെമ്പാടും ജിയോ 5ജി നെറ്റ് വര്‍ക്ക് അവതരിപ്പിക്കുമെന്ന് 2022-ലെ വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. 2021-ലെ വാര്‍ഷിക പൊതുയോഗത്തില്‍ ഗ്രീന്‍ എനര്‍ജിയിലേക്ക് റിലയന്‍സ്  പ്രവേശിക്കുകയാണെന്ന് കമ്പനി അറിയിയ്ക്കുകയുണ്ടായി.  


റിലയന്‍സിന്‍റെ സാമ്പത്തിക സേവന സ്ഥാപനമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്റ്റോക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത് ഏതാനും ദിവസങ്ങള്‍ മുമ്പാണ്. അതുകൂടാതെ, റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്‍റെ ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഈയടുത്ത ദിവസം ഏറ്റെടുത്തിരുന്നു.


അതേസമയം, റിലയൻസ് ഇൻഡസ്ട്രീസിന്‍റെ (RIL) 46-ാമത് വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, 2023 ആഗസ്റ്റ് 28 തിങ്കളാഴ്ച  വിപണിയില്‍ മുന്നേറ്റം കുറിയ്ക്കുകയാണ്. RIL വ്യാപാരത്തിൽ 0.08% ഉയർന്ന് 2,471.85 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.  കൂടാതെ, ജിയോ ഫിനാൻഷ്യൽ സർവീസസ് ബിഎസ്ഇയിൽ 2.71% ഉയർന്ന് 218 രൂപയിലാണ് വ്യാപാരം നടത്തുന്നത്. 


ഇത്തവണ RIL എന്ത് പുതിയ ചുവടുവയ്പ്പാണ് പ്രഖ്യാപിക്കുന്നത് എന്ന് കതോര്‍ത്തിരിയ്ക്കുകയാണ് രാജ്യം.   ജിയോ 5 ഫോൺ മുതൽ ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന 5 ജി പ്ലാനും ജിയോബുക്ക് ലാപ്‌ടോപ്പുകളും വരെ...  രാജ്യം ഏറെയാണ്‌ പ്രതീക്ഷിക്കുന്നത്....  
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.