Retirement Planning: നേരത്തെ വിരമിച്ചാലും സാമ്പത്തിക ഭദ്രത ഉറപ്പാക്കാം; ഈ നിയമം പിന്തുടർന്നാൽ
Financial independence: നിങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ശതമാനം നീക്കിവെക്കുന്നതിലൂടെ, നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സാമ്പത്തിക സുരക്ഷിതത്വവും നേടാനാകും.
കുറച്ച് കാലമായി സാമ്പത്തിക രംഗം ചർച്ച ചെയ്യുന്ന വിഷയമാണ് 70 ശതമാനം സേവിംഗ്സ് നിയമം. 10 വർഷത്തേക്ക് നിങ്ങളുടെ ശമ്പളത്തിന്റെ 70 ശതമാനമോ അതിൽ കൂടുതലോ ലാഭിക്കുന്നതും ജീവിതശൈലി ചിലവ് കുറയ്ക്കുന്നതും ഉൾപ്പെടുന്ന ഒരു ലളിതമായ ആശയമാണിത്. ഈ നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം വ്യക്തികളെ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും നേരത്തെ വിരമിക്കുന്നതിനും സഹായിക്കുക എന്നതാണ്.
നിങ്ങളുടെ ശമ്പളത്തിന്റെ 70 ശതമാനം ലാഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുമെങ്കിലും അത് അസാധ്യമായ ഒന്നല്ല. അതിന് വളരെയധികം സാമ്പത്തിക അച്ചടക്കവും അർപ്പണബോധവും ആവശ്യമാണ്. എന്നിരുന്നാലും, ഇത്തരത്തിലുള്ള സമ്പാദ്യത്തിന്റെ ഗുണം വളരെ വലുതാണ്. നിങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ശതമാനം നീക്കിവെക്കുന്നതിലൂടെ, നിങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വവും സാമ്പത്തിക സ്വാതന്ത്ര്യവും നേടാനാകും.
ALSO READ: Post Office schemes: മികച്ച ലാഭം നേടിത്തരുന്ന പോസ്റ്റ് ഓഫീസ് സ്കീമുകൾ ഇവയാണ്
70 ശതമാനം സേവിങ്സ് റൂൾ വിജയകരമായി നടപ്പിലാക്കുന്നതിനുള്ള പ്രധാന കാര്യം, നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. നിങ്ങൾ എന്താണ് നേടാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങൾക്ക് വ്യക്തമായ ധാരണയുണ്ടെങ്കിൽ, ഹ്രസ്വകാലത്തേക്ക് ആവശ്യമായ കാര്യങ്ങൾ ത്യജിക്കാൻ എളുപ്പമാകും. ഉദാഹരണത്തിന്, നിങ്ങളുടെ സേവിംഗ്സ് ടാർഗെറ്റുകളിൽ എത്താൻ ചിലവേറിയ ഭക്ഷണശീലങ്ങളോ അവധിക്കാല ആഘോഷങ്ങളോ മറ്റ് ആഡംബരങ്ങളോ നിങ്ങൾ ഉപേക്ഷിക്കേണ്ടി വന്നേക്കാം.
70 ശതമാനം സേവിംഗ്സ് നിയമത്തിന്റെ മറ്റൊരു നിർണായക വശം ജീവിതശൈലിയിലെ പണച്ചിലവ് ഒഴിവാക്കുക എന്നതാണ്. നിങ്ങളുടെ വരുമാനം വർധിക്കുന്നതിനനുസരിച്ച് നിങ്ങളുടെ ചെലവുകൾ വർധിപ്പിക്കാനുള്ള ത്വരയെ ചെറുക്കുക എന്നാണ് ഇതിനർത്ഥം. ശമ്പളം വർധിക്കുന്നതിന് ഒപ്പം നിങ്ങളുടെ ജീവിതശൈലി നവീകരിക്കുന്നതിനുള്ള പ്രലോഭനത്തിൽ വീഴുന്നത് എളുപ്പമാണ്, എന്നാൽ ഇത് നിങ്ങളുടെ സമ്പാദ്യ ശ്രമങ്ങൾക്ക് തിരിച്ചടിയാകും. എന്നിരുന്നാലും, നേരത്തെയുള്ള വിരമിക്കൽ എല്ലാവർക്കും വേണ്ടിയുള്ളതല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ സ്വന്തം സാഹചര്യവും ലക്ഷ്യങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...