3 ലക്ഷം കോടീശ്വരൻമാർ; 50-ൽ അധികം ശത കോടീശ്വരൻമാർ,സമ്പന്നൻമാർ തിങ്ങി നിറഞ്ഞ നഗരം
ന്യുയോർക്കിന് തൊട്ട് പിന്നിലായിയഥാക്രമം 290,300 ഉം 285,000-ഉം കോടീശ്വരൻമാരുമായി ടോക്കിയോയും സാൻ ഫ്രാൻസിസ്കോ ബേ ഏരിയയുമുണ്ട്
ലക്ഷക്കണക്കിന് കോടീശ്വരൻമാർ എന്ന് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഒരു നഗരത്തിൻറെ കാര്യമാണിത്. കോടീശ്വരൻമാർ മാത്രം 3 ലക്ഷത്തിന് മുകളിൽ. സ്ഥലം മറ്റൊരിടവുമല്ല ന്യൂയോർക്കാണ്. 2023-ൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാരുമായി ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമെന്ന കിരീടം ന്യൂയോർക്ക് സ്വന്തമാക്കി. ആഗോള വെൽത്ത് ട്രാക്കറായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ കണക്കനുസരിച്ച് ന്യുയോർക്ക് നഗരത്തിൽ 3,40,000 കോടീശ്വരന്മാരുണ്ട്.
ന്യുയോർക്കിന് തൊട്ട് പിന്നിലായിയഥാക്രമം 290,300 ഉം 285,000-ഉം കോടീശ്വരൻമാരുമായി ടോക്കിയോയും സാൻ ഫ്രാൻസിസ്കോ ബേ ഏരിയയുമുണ്ട്. ആഫ്രിക്ക, ഓസ്‌ട്രേലിയ, സിഐഎസ്, കിഴക്കൻ ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിങ്ങനെ ലോകമെമ്പാടുമുള്ള ഒമ്പത് പ്രദേശങ്ങളിലായി 97 നഗരങ്ങളാണ് സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ വരുന്നത്.
അമേരിക്കൻ നഗരങ്ങളാണ് ദി ബേ ഏരിയ, ലോസ് ഏഞ്ചൽസ്, ഷിക്കാഗോ എന്നീ നാല് നഗരങ്ങളും പട്ടികയിലുണ്ട് . പട്ടികയിൽ ചൈനയുടെ ബെയ്ജിംഗും ഷാങ്ഹായും ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിൽ നാലാം സ്ഥാനത്താണ് ലണ്ടൻ. 258,000 കോടീശ്വരൻമാരാണ് ഇവിടുള്ളത്.2000-ൽ ലണ്ടൻ കോടീശ്വരന്മാരുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച നഗരമായിരുന്നു, എന്നാൽ കഴിഞ്ഞ 20 വർഷമായി അത് പട്ടികയിൽ നിന്ന് താഴേക്ക് പോയി.240,100 പേരുമായി സിംഗപൂരും പട്ടികയിലുണ്ട്.
ന്യുയോർക്കിൽ എന്താണ് പ്രത്യേകത
ബിഗ് ആപ്പിൾ എന്നാണ് ന്യൂയോർക്ക് നഗരത്തിന്റെ വിളിപ്പേര് - 3,40,000 കോടീശ്വരന്മാർ ഇവിടുണ്ട് കൂടാതെ 724 സെന്റി മില്യണയർമാർ, 58 ശതകോടീശ്വരന്മാർ. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ (NYSE, Nasdaq). മാൻഹട്ടനിലെ 5th അവന്യൂ ഉൾപ്പെടെ ലോകത്തിലെ ഏറ്റവും സവിശേഷമായ റെസിഡൻഷ്യൽ സ്ട്രീറ്റുകൾ ഇവിടെയാണ്, ഇവിടെ ഒരു പ്രധാന അപ്പാർട്ട്മെൻറിൻറെ വില ചതുരശ്ര മീറ്ററിന് $27,000 (22 ലക്ഷത്തിന് മുകളിൽ) കവിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...